പ്രമുഖരുടെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ; പണം തട്ടലിന്‍റെ ഹൈടെക്ക് വേര്‍ഷന്‍ , ജാഗ്രത

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്തെ പ്രമുഖരുടെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കിയും പണം തട്ടുന്നു. അടിയന്തരിമായി കാശ് വേണമെന്ന് പറഞ്ഞ് വ്യാജ പ്രൊഫൈലില്‍ നിന്ന് മെസേജ് അയച്ചാണ് തട്ടിപ്പ്. വ്യാജനാണെന്ന് അറിയാതെ പണം അയച്ച് നല്‍കുന്നവരാണ് പറ്റിക്കപ്പെടുന്നത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എ.സജീവന്റെ പേരില്‍ തട്ടിപ്പ് നടന്നതോടെയാണ് വാര്‍ത്ത എല്ലാവരും ശ്രദ്ധിക്കുന്നത്. സജീവന്റെ ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്ക് ഒരു ഫ്രണ്ട് റിക്വസ്റ്റ് വരുന്നു. എ.സജീവന്‍ എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്ന് തന്നെ. ഈ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചവര്‍ക്ക് പിന്നീട് എത്തുന്നത് മെസഞ്ചറില്‍ സന്ദേശം. 20,000 രൂപയുടെ അത്യാവശ്യം ഉണ്ടായിരുന്നു. പേ ആപ്പ് വഴി അയച്ച് തരാമോ? സന്ദേശം കണ്ട് സജീവന്റെ സുഹൃത്ത് സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന സലീം പാണമ്പ്ര പണം അയച്ച് നല്‍കി. ഇദ്ദേഹത്തിന് നഷ്ടമായത് 18,000 രൂപയാണ്. ഐസിഐസിഐ ബാങ്കിന്റെ തമിഴ്‌നാട് കട്ടുമാവാടി ശാഖയിലെ അക്കൗണ്ടിലേക്കാണ് സലീം കാശ് അയച്ചു കൊടുത്തത്.

യഥാര്‍ത്ഥ ഐഡിയിലുള്ള കവര്‍ ഫോട്ടോയും പ്രൊഫൈല്‍ പിക്ചറും വിശദാംശങ്ങളും അതേപടി പകര്‍ത്തിയാണ് വ്യാജ ഐഡി ഉണ്ടാക്കുന്നത് എന്നതിനാല്‍ പലരും സംശയിക്കുന്നില്ല. കണ്ണൂര് വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ സുമേഷിന്റെ പേരിലും ആഴ്ചകള്‍ക്ക് മുമ്പ് വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി തട്ടിപ്പ് നടത്തിയിരുന്നു. കൊല്ലത്തേയും തിരുവനന്തപുരത്തേയും ചില പോലീസ് ഉദ്യോഗസ്ഥരുടെ പേരിലും തട്ടിപ്പ് സംഘങ്ങള്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകളുണ്ടാക്കി. കാശില്ലെന്ന് പറയുന്നവരെ വലയിലാക്കാന്‍ വ്യാജന് അടുത്ത നമ്പര്‍ ഇറക്കും. കാശിന് അത്യാവശ്യമായത് കൊണ്ടാണ് നാളെ രാവിലെ 11 ന് തിരിച്ച് തരാം. 20,000 രൂപയില്ലെങ്കില്‍ ഉള്ളത് തന്നാല്‍ മതിയെന്നും അഭ്യര്‍ത്ഥന. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ട നിരവധി പരാതികളാണ് കേരളത്തിലെ വിവിധ ജില്ലകളില്‍ പോലീസിന് ലഭിച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...