കളമശ്ശേരി വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് കേസില്‍, കുട്ടിയെ കിട്ടിയത് സുഹൃത്ത് വഴിയെന്ന് കുട്ടിയെ ഏറ്റുവാങ്ങിയ അനൂപ് പോലീസിനോട് പറഞ്ഞു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കളമശ്ശേരി വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് കേസില്‍ കുട്ടിയെ കിട്ടിയത് സുഹൃത്ത് വഴിയെന്ന് കുട്ടിയെ ഏറ്റുവാങ്ങിയ അനൂപ് പോലീസിനോട് പറഞ്ഞു. വിവാഹിതനായ സുഹൃത്തില്‍ നിന്നും അവിവാഹിതയായ യുവതി ഗര്‍ഭിണിയായി. കുട്ടിയെ ഒഴിവാക്കേണ്ട സാഹചര്യം ഉണ്ടെന്ന് ഇടനിലക്കാരനായ സുഹൃത്ത് അറിയിക്കുകയായിരുന്നുവെന്ന് അനൂപ് പോലീസിന് മൊഴി നല്‍കി. ജനിച്ച്‌ ആറാം ദിവസം കുട്ടിയെ ഏറ്റെടുത്തുവെന്നും അനൂപ് പറഞ്ഞു. സംഗീത സംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് കുട്ടിയുടെ യഥാര്‍ത്ഥ പിതാവ്. ഇടനിലക്കാരനും ഈ സംഗീത സംഘവുമായി ബന്ധമുണ്ടെന്നാണ് അനൂപ് മൊഴി നല്‍കിയതെന്നാണ് വിവരം.

വിവാഹം കഴിഞ്ഞ് ദീര്‍ഘകാലം കഴിഞ്ഞിട്ടും തനിക്ക് കുട്ടികളുണ്ടായില്ല. നിരവധി ചികിത്സകളും നടത്തിയിരുന്നു. താനൊരു കുട്ടിയെ ആഗ്രഹിച്ചിരുന്നു. അതേസമയം കുട്ടിയുടെ യഥാര്‍ത്ഥ മാതാപിതാക്കള്‍ക്ക് കുട്ടിയെ എങ്ങനെയും ഒഴിവാക്കണമെന്ന സാഹചര്യവുമായിരുന്നു. സുഹൃത്തിന്‍റെ  കുടുംബം തകരാതിരിക്കുക എന്നതു കൂടി കണക്കിലെടുത്താണ് കുട്ടിയെ ഏറ്റെടുക്കാന്‍ തയ്യാറായതെന്നും അനൂപ് പോലീസിന് മൊഴി നല്‍കി. അതിനിടെ അനൂപും കേസിലെ പ്രതിയായ അനില്‍കുമാറും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നതിന്‍റെ  ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ  സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. കഴിഞ്ഞ മാസം 31 നാണ് കൂടിക്കാഴ്ച നടന്നത്.

ഇതിനു ശേഷമാണ് കുട്ടിയുടെ വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്നത് വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ട് ആശുപത്രിയിലെ നഗരസഭ കിയോസ്‌കിലെത്തുന്നത്. പിന്നീട് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി അനൂപിന് കൈമാറുകയും അനൂപ് അതുകൊണ്ട് പോകുകയുമായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അഡ്മിനിസ്‌ട്രേറ്റീവും മുഖ്യപ്രതിയുമായ അനില്‍കുമാറിനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വയോജന ക്ലബ്ബിന്റെ വായനശാലയിലേക്ക് വായനാ ദിനത്തില്‍ പുസ്തകങ്ങള്‍ കൈമാറി

0
തണ്ണിത്തോട്: വായനാ ദിനാചരണത്തിന്റെ ഭാഗമായി എലിമുള്ളുംപ്ലാക്കൽ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിന്റെ...

പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ സെമിനാറും നടത്തി

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെയും ഗവ.ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ...

കണ്ണൂർ വാണിയപ്പാറ പള്ളി സെമിത്തേരിയിൽ ദുരൂഹത ; അന്വേഷണം ആരംഭിച്ച് പോലീസ്

0
കണ്ണൂർ : വാണിയപ്പാറ ഇൻഫൻ്റ് ജീസസ് ചർച്ച് സെമിത്തേരിയിലെ ഒരു കല്ലറയ്ക്കുള്ളിൽ...

കേരള എൻ.ജി.ഒ അസോസിയേഷൻ ആഹ്ളാദ പ്രകടനം നടത്തി

0
പത്തനംതിട്ട : സംസ്ഥാന സർക്കാർ ജീവനക്കാർക്ക് കുടിശ്ശികയില്ലാതെ ക്ഷാമബത്ത അനുവദിക്കുമെന്ന് ഉറപ്പ്...