വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസിലെ ഇടനിലക്കാരനെ തിരിച്ചറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

എറണാകുളം : എറണാകുളം മെഡിക്കല്‍ കോളേജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസിലെ ഇടനിലക്കാരനെ തിരിച്ചറിഞ്ഞു. ജനിച്ച് ഒരാഴ്ചയ്ക്കകമാണ് കുഞ്ഞിനെ തൃപ്പുണിത്തുറയിലെ ദമ്പതികള്‍ക്ക് കൈമാറിയത്. പ്രസവത്തിന് ആഴ്ചകള്‍ക്ക് മുന്‍പേ കൈമാറ്റത്തിന് തീരുമാനമെടുത്തിരുന്നു. ഇടനിലക്കാരനായത് ഇരു കുടുംബവുമായി അടുപ്പമുള്ള വ്യക്തിയാണ്. യഥാര്‍ഥ ജനന സര്‍ട്ടിഫിക്കറ്റ് തിരുത്താനായിരുന്നു അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനില്‍കുമാറിന്‍റെ ആദ്യ ശ്രമം. ഇത് പരാജയപ്പെട്ടതോടെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റിന് ശ്രമം തുടങ്ങിയത്.

അതേ സമയം വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിവാദത്തെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കിയ കുഞ്ഞിനെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. യഥാര്‍ത്ഥ മാതാപിതാക്കള്‍ വന്നില്ലെങ്കില്‍ ദത്ത് നടപടികളിലേക്ക് കടക്കുമെന്നും സമിതി വ്യക്തമാക്കി. അതിനിടെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ വ്യാജരേഖ ചമയ്ക്കല്‍, വഞ്ചനാക്കുറ്റം എന്നീ വകുപ്പുകള്‍ ചുമത്തി പോലീസ് പുതിയ കേസ് എടുത്തു. എ. അനില്‍കുമാറിനെയും രഹനെയും പ്രതികളാക്കിയാണ് കേസ്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ ദുരന്തം : 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭ്യമായി ; 18 പേരുമായി...

0
ന്യൂഡൽഹി: മിന്നൽ പ്രളയം ഉണ്ടായ നേപ്പാളിലുള്ള 32 ഓളം മലയാളികളുടെ വിവരങ്ങൾ...

നേപ്പാൾ പ്രളയക്കെടുതി : രക്ഷാ ദൗത്യത്തിന് ഇന്ത്യ ; എംഐ 17, ധ്രുവ് ഹെലികോപ്റ്ററുകൾ...

0
കാഠ്മണ്ഡു : നേപ്പാൾ മിന്നൽ പ്രളയത്തിൽ 10 ടൺ ദുരിതാശ്വാസ സാമഗ്രികളും...

ലോറികൾ കൂട്ടിയിടിച്ച് തീപിടിത്തം ; ഡ്രൈവർ പൊള്ളലേറ്റ് മരിച്ചു; ഒരാൾ ചികിത്സയില്‍

0
കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്ത് ലോറികൾ കൂട്ടിയിടിച്ച് കത്തി....

പാലക്കാട് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിത്തം ; ഡ്രൈവർക്ക് ദാരുണാന്ത്യം

0
പാലക്കാട് : ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ വെന്ത്...