പ്രധാനമന്ത്രി കേരളത്തിലെത്താനിരിക്കെ കേരളാ പോലീസിനെ വലച്ച് വ്യാജ ബോംബ് ഭീഷണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളാ പോലീസിനെ വലച്ച് വ്യാജ ബോംബ് ഭീഷണി. പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് വരാനിരിക്കേ, അടിക്കടിയുണ്ടാകുന്ന വ്യാജ ബോംബ്ഭീഷണി ഗൗരവത്തിലെടുത്തിരിക്കുകയാണ് പോലീസ്. വിഷയത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ് പോലീസ്. സന്ദേശങ്ങള്‍ വരുന്ന ഇ മെയില്‍ ഉറവിടങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തത് കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സിന് അതൃപ്തിയുണ്ട്. കഴിഞ്ഞ മൂന്നാഴ്ചയിലധികമായി സംസ്ഥാനത്തെ പലയിടങ്ങളില്‍ ബോംബ് ഭീഷണിയുണ്ടെന്ന് വ്യാജ സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. കഴിഞ്ഞദിവസം തിരുവനന്തപുരം വിമാനത്താവളത്തിലും ഇത്തരത്തില്‍ ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശം വന്നതോടെ പോലീസ് വിഷയം ഗൗരവത്തിലെടുത്തു. വിഴിഞ്ഞം പോര്‍ട്ട് രാജ്യത്തിന് സമര്‍പ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്താന്‍ ഇനി ദിവസങ്ങളേ ബാക്കിയുള്ളൂ.

രണ്ടാഴ്ചയ്ക്കിടെ തിരുവനന്തപുരത്ത് മാത്രം 12 തവണ വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. ഇതിന്റെ കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തത് പോലീസിനെ പ്രതിസന്ധിയിലാക്കുന്നു. അടിക്കടിയുണ്ടാകുന്ന ബോംബ് ഭീഷണികള്‍ ടെസ്റ്റ് ഡോസാണോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സുകള്‍ വ്യാപകമായ നിരീക്ഷണമേര്‍പ്പെടുത്തിയിരിക്കുകയാണ് കേരളത്തില്‍. ഇതിനിടെയാണ് ബോംബ് ഭീഷണി. ഇ മെയില്‍ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ കഴിയാത്തത് സൈബര്‍ പോലീസിന്റെ വീഴ്ചയായാണ് ഇന്റലിജന്‍സ് വിഭാഗം കണക്കാക്കുന്നത്. പോലീസിലെ ടെക്‌നിക്കല്‍ സൈബര്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘത്തെ രൂപവത്കരിക്കാന്‍ തീരുമാനമായിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...