നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസ് : എംഎസ്എം കോളേജിന് ഗുരുതര വീഴ്‌ചയെന്ന് കണ്ടെത്തൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എസ്എഫ്‌ഐ മുന്‍ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ എം എസ് എം കോളേജിന് ഗുരുതര വീഴ്ച ഉണ്ടായി എന്ന് കണ്ടെത്തല്‍. നിഖിലിന്റെ പ്രവേശനം നടന്നത് ചട്ടവിരുദ്ധമായാണെന്ന് സര്‍വകലാശാല അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പയുന്നു. പ്രിന്‍സിപ്പലിനും വകുപ്പ് മേധാവിക്കുമെതിരെ അച്ചടക്ക നടപടി എടുക്കാന്‍ കേരള സര്‍വകലാശാ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. കോളേജിന് ഗുരുതര വീഴ്ച പറ്റിയതായി കേരള സര്‍വകലാശാല നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

കൊമേഴ്‌സ് വകുപ്പിന് ഗുരുതരവീഴ്ച സംഭവിച്ചെന്നായിരുന്നു സര്‍വകലാശാലയുടെ കണ്ടെത്തല്‍. രേഖകളില്‍ വ്യക്തതയില്ല എന്ന് കണ്ടെത്തിയ സര്‍വകലാശാല, ഇക്കാര്യത്തില്‍ വിശദമായ പരിശോധന ആവശ്യമുണ്ടെന്നും വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. കോളേജ് അധികൃതര്‍ സര്‍വകലാശാലയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തതയില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. 2017 – 20 കാലഘട്ടത്തില്‍ നിഖില്‍ തോമസ് കോളേജില്‍ പഠിച്ചതിന്റെയും പരീക്ഷയെഴുതിയതിന്റെയോ വിശദാംശങ്ങള്‍ സൂക്ഷിച്ചില്ല. പഠിച്ച് പരാജയപ്പെട്ടയാള്‍ എം കോമിന് അഡ്മിഷന്‍ തേടി വരുമ്പോള്‍ വിശദാംശങ്ങള്‍ പരിശോധിക്കേണ്ടതായിരുന്നെന്നുള്ള നിഗമനത്തിലാണ് സര്‍വകലാശാല എത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിസ് വേൾഡ് 2026 കിരീടം ചൂടി ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോള

0
ഹനോയ്: മിസ് വേൾഡ് കിരീടം ചൂടി ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോള....

കാസർകോട് റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു

0
കാസർകോട് : റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു. ചാമുണ്ടിക്കുന്ന്...

തിരിച്ചടിച്ച് അമേരിക്ക ; ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു

0
വാഷിങ്ടൺ/ടെഹ്റാൻ: ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക. ഐആർജിസിയുടെ എണ്ണക്കപ്പലുകളായ എം/ടി...

കയ്പമം​ഗലം അപകടം : സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു : രാജീവ്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പമം​ഗലത്തെ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ...