ഹിമാചലിലും ഉത്തരാഖണ്ഡിലും മഴക്കെടുതി തുടരുന്നു ; 54 മരണം

For full experience, Download our mobile application:
Get it on Google Play

ദില്ലി: തുടര്‍ച്ചയായി പെയ്യുന്ന മഴ മലയോര സംസ്ഥാനങ്ങളായ ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും കനത്ത നാശം വിതയ്ക്കുകയാണ്. ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും മഴക്കെടുതിയില്‍പ്പെട്ട് 54 പേര്‍ മരണപ്പെട്ടു. ഇരു സംസ്ഥാനങ്ങളിലും വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. പ്രധാന റോഡുകളും ഹൈവേകളും തടസപ്പെട്ടു. നദികള്‍ കവിഞ്ഞൊഴുകിയതിനാല്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മരണപ്പെട്ട 54 പേരില്‍ 51 പേരും ഹിമാചല്‍ പ്രദേശില്‍ നിന്നുളളവരാണ്.

ഷിംലയില്‍ മണ്ണിടിച്ചിലുകളുണ്ടായ സ്ഥലങ്ങളില്‍ നിന്ന് 14 മൃതദേഹങ്ങള്‍ കണ്ടെടുത്തു. സമ്മര്‍ ഹില്‍ മേഖലയിലെ ശിവക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. മാണ്ഡി ജില്ലയില്‍ മഴക്കെടുതിയില്‍ 19 പേര്‍ മരിച്ചതായി ഡെപ്യൂട്ടി കമ്മീഷണര്‍ അരിന്ദം ചൗധരി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. സോളനില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ ഉള്‍പ്പെടെ 11 പേര്‍ മരിച്ചു. കനത്ത മഴ ഷിംലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മരങ്ങള്‍ കടപുഴകി വീണ് വിവിധ മേഖലയില്‍ വൈദ്യുതി തടസം നേരിട്ടു. അതേസമയം, ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) സംഘങ്ങള്‍ മലയോര മേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർകോട് റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു

0
കാസർകോട് : റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു. ചാമുണ്ടിക്കുന്ന്...

തിരിച്ചടിച്ച് അമേരിക്ക ; ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു

0
വാഷിങ്ടൺ/ടെഹ്റാൻ: ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക. ഐആർജിസിയുടെ എണ്ണക്കപ്പലുകളായ എം/ടി...

കയ്പമം​ഗലം അപകടം : സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു : രാജീവ്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പമം​ഗലത്തെ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ...

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം : കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ...

0
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള...