വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് : കല്‍ക്കട്ട ഹൈക്കോടതി നടപടികള്‍ക്ക് സ്റ്റേ

For full experience, Download our mobile application:
Get it on Google Play

കല്‍ക്കട്ട : വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് കേസില്‍ കൽക്കട്ട ഹൈക്കോടതിയുടെ എല്ലാ നടപടികളും സുപ്രീംകോടതി സ്റ്റേ ചെയ്തു. സിബിഐ അന്വേഷത്തിന് നിര്‍ദേശിച്ച സിംഗിള്‍ ബെഞ്ച് ജഡ്ജി അഭിജിത്ത് ഗംഗോപാധ്യായയുടെ ഉത്തരവുള്‍പ്പടെ പ്രത്യേക സിറ്റിങ് നടത്തിയാണ് സുപ്രീകോടതി സ്റ്റേ ചെയ്തത്. ബംഗാള്‍ സര്‍ക്കാരിനും വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് കേസിലെ ഹര്‍ജിക്കാര്‍ക്കും നോട്ടീസ് അയച്ച സുപ്രീംകോടതി കേസ് വീണ്ടും തിങ്കളാഴ്ച പരിഗണിക്കും. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് കേസില്‍ കല്‍ക്കട്ട ഹൈക്കോടതിയിലെ ഡിവിഷന്‍ ബെഞ്ച് – സിംഗിള്‍ ബെഞ്ച് ജഡ്ജമാര്‍ പോരിലേക്ക് നീങ്ങിയതാണ് സുപ്രീംകോടതിയുടെ അടിയന്തിര ഇടപെടലിന് കാരണമായത്. ചീഫ് ജസ്റ്റീസ് ഉള്‍പ്പടെ സുപ്രീംകോടതിയിലെ മുതിര്‍ന്ന് അഞ്ച് ജഡ്ജിമാര്‍ അവധി ദിവസമായ ഇന്ന് സ്വമേധയാ കേസ് പരിഗണിക്കുകയായിരുന്നു. സിംഗിള്‍ ബെഞ്ച് ജഡ്ജിയുടെ ഉത്തരവ് അപ്പീല്‍ ഇല്ലാതെ ഡിവിഷന്‍ ബെഞ്ചിന് സ്റ്റേ ചെയ്യാനാവില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയില്‍ പറഞ്ഞു. സിബിഐ അന്വേഷണത്തിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ബംഗാള്‍ സര്‍ക്കാരിന് വേണ്ടി കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു.

ഹൈക്കോടതിയിലെ എല്ലാ നടപടികളും സ്റ്റേ ചെയ്യുകയാണെന്നും തിങ്കളാഴ്ച കേസ് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. കപില്‍ സിബില്‍ ബംഗാളിന് വേണ്ടി നോട്ടീസ് കൈപ്പറ്റി. സര്‍ട്ടിഫിക്കറ്റ് കേസിലെ യഥാര്‍ഥ ഹര്‍ജിക്കാര്‍ക്കും സുപ്രീംകോടി നോട്ടീസ് അയച്ചു. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ജസ്റ്റീസ് അഭിജിത്ത് ഗംഗോപാധ്യായയുടെ ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഇതിനെ മറികടന്ന വീണ്ടും സിബിഐ അന്വേഷണത്തിന് നിര്‍ദേശിച്ച ജസ്റ്റീസ് അഭിജിത്ത് ഗംഗോപാധ്യായ ഡിവിഷൻ ബെഞ്ചിലെ ജഡ്ജി ജസ്റ്റിസ് സൗമൻ സെൻ ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചുവെന്ന് ഉത്തരവിലെഴുതി. ഇത് സൂപ്രീംകോടതി ചീഫ് ജസ്റ്റീസ് പരിശോധിക്കണമെന്നും ഉത്തരവിലെഴുതിയ അസാധാരണ സാഹചര്യമാണ് സുപ്രീംകോടതി സ്വമേധയാ കേസ് പരിഗണിക്കാന്‍ കാരണമായത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം കണ്ണൂരിൽ പിടിയിൽ

0
കണ്ണൂർ: വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം...

മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതി : ശുദ്ധീകരണത്തിൽ നടപടിയാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ഇന്ന് പരാതി നൽകും

0
ഡൽഹി : കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർ​ഗയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ...

ഉപഭോഗം കൂടി, രാജ്യത്താകെ വൈദ്യുതി പ്രതിസന്ധിയുണ്ട് ; മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ലെന്ന് മന്ത്രി സണ്ണി ജോസഫ്. രാജ്യത്താകെ...

പിഎം ശ്രീ : സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല, സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ ;...

0
കോഴിക്കോട് : പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ...