വ്യാജ ചാപ്പ കുത്തൽ​: പ്രതികളെ കസ്റ്റഡിയിൽ വാങ്ങും

For full experience, Download our mobile application:
Get it on Google Play

ക​​ട​​യ്ക്ക​​ൽ: സൈ​​നി​​ക​​ന്റെ ദേ​​ഹ​​ത്ത് പി.​​എ​​ഫ്.​​ഐ എ​​ന്ന് ചാ​​പ്പ കു​​ത്തി​​യെ​​ന്ന വ്യാ​​ജ പ​​രാ​​തി​​യി​​ൽ റി​​മാ​​ൻ​​ഡി​​ലാ​​യ​​വ​​രെ കൂ​​ടു​​ത​​ൽ ചോ​​ദ്യം ചെ​​യ്യു​​ന്ന​​തി​​ന്​ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ൽ വാ​​ങ്ങും. രാ​​ജ​​സ്ഥാ​​നി​​ലെ ജ​​യ്സാ​​ൽ​​മീ​​ർ 751 ഫീ​​ൽ​​ഡ് വ​​ർ​​ക്​​​ഷോ​​പ്പി​​ൽ സൈ​​നി​​ക​​നാ​​യ ചാ​​ണ​​പ്പാ​​റ ബി.​​എ​​സ് നി​​വാ​​സി​​ൽ ഷൈ​​ൻ​​കു​​മാ​​ർ (37), സു​​ഹൃ​​ത്ത് മു​​ക്ക​​ട ജോ​​ഷി ഭ​​വ​​നി​​ൽ ജോ​​ഷി (38) എ​​ന്നി​​വ​​രെ​​യാ​​ണ് ക​​സ്റ്റ​​ഡി​​യി​​ൽ വാ​​ങ്ങു​​ന്ന​​ത്. ഇ​​തി​​നാ​​യി ബു​​ധ​​നാ​​ഴ്ച ക​​ട​​യ്ക്ക​​ൽ കോ​​ട​​തി​​യി​​ൽ പോ​​ലീ​​സ് അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ച്ചു. ആ​​സൂ​​ത്രി​​ത​​മാ​​യി വ​​ർ​​ഗീ​​യ ക​​ലാ​​പ​​മു​​ണ്ടാ​​ക്കാ​​ൻ ശ്ര​​മി​​ച്ച​​തി​​നാ​​ണ്​​ ഇ​​വ​​ർ​​ക്കെ​​തി​​രെ പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത​​ത്. 15 വ​​ർ​​ഷം മു​​മ്പാ​​ണ് ഷൈ​​ൻ സൈ​​ന്യ​​ത്തി​​ൽ ചേ​​ർ​​ന്ന​​ത്. മൂ​​ന്ന് വ​​ർ​​ഷം​​കൂ​​ടി ക​​ഴി​​ഞ്ഞാ​​ൽ വി​​ര​​മി​​ക്കാ​​മാ​​യി​​രു​​ന്നു.

ഒ​​രു​​മാ​​സം മു​​മ്പാ​​ണ് ഷൈ​​ൻ അ​​വ​​ധി​​ക്ക് നാ​​ട്ടി​​ലെ​​ത്തി​​യ​​ത്. ക​​ഴി​​ഞ്ഞ ഞാ​​യ​​റാ​​ഴ്ച രാ​​ത്രി സു​​ഹൃ​​ത്തി​​ന് പ​​ണം കൊ​​ടു​​ക്കാ​​ൻ പോ​​ക​​വെ ചാ​​ണ​​പ്പാ​​റ​​ക്കും മു​​ക്ക​​ട​​ക്കും ഇ​​ട​​യി​​ലെ ആ​​ളൊ​​ഴി​​ഞ്ഞ വ​​ഴി​​യി​​ൽ കു​​റ​​ച്ചു​​പേ​​രെ കാ​​ണു​​ക​​യും ബൈ​​ക്ക് നി​​ർ​​ത്തി കാ​​ര്യം തി​​ര​​ക്ക​​വെ അ​​വ​​ർ ഇ​​ട​​വ​​ഴി​​യി​​ലേ​​ക്ക് വി​​ളി​​ച്ചു​​കൊ​​ണ്ടു​​പോ​​യി ത​​ന്നെ മ​​ർ​​ദി​​ക്കു​​ക​​യും വ​​സ്ത്രം വ​​ലി​​ച്ചു​​കീ​​റി മു​​തു​​ക​​ത്ത് പി.​​എ​​ഫ്.​​ഐ എ​​ന്ന് എ​​ഴു​​തു​​ക​​യും ചെ​​യ്ത​​താ​​യി പ​​രാ​​തി​​പ്പെ​​ട്ടാ​​ണ്​​ ഷൈ​​ൻ രം​​ഗ​​ത്തെ​​ത്തി​​യ​​ത്. സം​​ഭ​​വം ദേ​​ശീ​​യ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ല​​ട​​ക്കം വാ​​ർ​​ത്ത​​യാ​​യി. പോ​​ലീ​​സ് ന​​ട​​ത്തി​​യ കാ​​ര്യ​​ക്ഷ​​മ​​മാ​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ പ​​രാ​​തി വ്യാ​​ജ​​മെ​​ന്ന് തെ​​ളി​​യു​​ക​​യാ​​യി​​രു​​ന്നു. മു​​തു​​കി​​ൽ പി.​​എ​​ഫ്.​​ഐ എ​​ന്ന് എ​​ഴു​​താ​​ൻ ഉ​​പ​​യോ​​ഗി​​ച്ച പെ​​യി​​ന്റും ബ്ര​​ഷും ജോ​​ഷി​​യു​​ടെ വീ​​ട്ടി​​ൽ​​നി​​ന്ന് പോലീ​​സ് ക​​ണ്ടെ​​ടു​​ക്കു​​ക​​യും ചെ​​യ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രതിഷേധിക്കുന്നവരുടെ അവകാശങ്ങളെ അടിച്ചമർത്തുന്നു; ഡൽഹിയിലെ പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി വി.എം. സുധീരൻ

0
തിരുവനന്തപുരം: സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും കിരാതമായ ഭരണകൂട ഭീകരതയാണ് ഇന്ന്...

​’പവർ കട്ട് ഒളിമ്പിക്സ് 2026′; വൈദ്യുതി മുടക്കിനെതിരെ വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി മുടക്കിനെതിരെ വ്യത്യസ്ത പ്രതിഷേധ പരിപാടിയുമായി ഡിവൈഎഫ്‌ഐ...

തിരുവനന്തപുരം മൃഗശാലയിലെ ബംഗാൾ കടുവയ്ക്ക് ക്യാൻസർ സ്ഥിരീകരിച്ചു; ബബിത കടുവയ്ക്ക് കീമോതെറാപ്പി ആരംഭിച്ചു.

0
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവയ്ക്ക് ക്യാന്‍സര്‍. ബബിത എന്ന ബംഗാള്‍...

കേന്ദ്ര സർക്കാരിൻ്റെ നടപടി ജനാധിപത്യവിരുദ്ധം : അബിൻ വർക്കി എം.എൽ.എ

0
പത്തനംതിട്ട : വിദ്യാര്‍ത്ഥികളുടെ ന്യായമായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക്...