ആലപ്പുഴ : കേരള കാക്കാല സർവ്വീസ് സൊസൈറ്റി ആലപ്പുഴയിലെ വ്യാജ ജില്ലാ കമ്മിറ്റിയെ പിരിച്ചു വിട്ടു. കഴിഞ്ഞ ദിവസം കായംകുളത്ത് വെച്ച് കൂടിയ സംസ്ഥാന കൗൺസിൽ യോഗത്തിലാണ് തീരുമാനം. 2021ൽ സംഘടനയിൽ നിന്ന് പുറത്താക്കിയവരാണ് സ്വയം പ്രഖ്യാപിത കമ്മിറ്റി രൂപീകരിച്ചത്.
2021 ആഗസ്റ്റ് മുതൽ ഈ കമ്മിറ്റി നൽകിയതും തയ്യാറാക്കിയതുമായ എല്ലാ ഡോക്യുമെന്‍റ്കളും അനധികൃതവും വില ഇല്ലാത്തതുമാണെന്നും ഇതിനെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പേരൂർക്കട വിനോദ് അറിയിച്ചു. 2022 ഒക്ടോബർ മാസം സംസ്ഥാന കമ്മിറ്റി നേരിട്ട് ഇടപ്പെട്ടു കൊണ്ട് ആലപ്പുഴ ജില്ലാ സമ്മേളനം വിളിച്ചു ചേർക്കുമെന്നും സംഘടനയോട് സ്നേഹമുള്ള ആലപ്പുഴയിലെ മുഴുവൻ സമുദായ അംഗങ്ങളെയും കൂട്ടിച്ചേർത്ത് നാളിതുവരെ കാണാത്ത വൻവിജയമാക്കി ആലപ്പുഴ സമ്മേളനത്തെ മാറ്റുമെന്നും
സംസ്ഥാന കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
ആലപ്പുഴ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാന കൗൺസിൽ യോഗം തെരഞ്ഞെടുത്ത അഡ്ഹോക്ക് കമ്മിറ്റി ; കൺവീനർ – അമ്പലപ്പുഴ സതീഷൻ ചെയർമാൻ – കാപ്പിൽ മധു. അംഗങ്ങൾ: ഹരിപ്പാട് മോഹനൻ, ഇലവുംതിട്ട രാജു രാജീവ്, ഷിബു മുളക്കുഴ. സംസ്ഥാന കമ്മിറ്റിയിൽ നിന്നും ലാലൻ അമ്പലപ്പുഴ (സം: ഖജാൻജി), രാജേഷ് കൂടൽ (സം: ഭാരവാഹി).