അനധികൃതമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ആലപ്പുഴ വ്യാജ കമ്മിറ്റിയെ പിരിച്ചു വിട്ടു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കേരള കാക്കാല സർവ്വീസ് സൊസൈറ്റി ആലപ്പുഴയിലെ വ്യാജ ജില്ലാ കമ്മിറ്റിയെ പിരിച്ചു വിട്ടു. കഴിഞ്ഞ ദിവസം കായംകുളത്ത് വെച്ച് കൂടിയ സംസ്ഥാന കൗൺസിൽ യോഗത്തിലാണ് തീരുമാനം. 2021ൽ സംഘടനയിൽ നിന്ന് പുറത്താക്കിയവരാണ്  സ്വയം പ്രഖ്യാപിത കമ്മിറ്റി രൂപീകരിച്ചത്.

2021 ആഗസ്റ്റ് മുതൽ ഈ കമ്മിറ്റി നൽകിയതും തയ്യാറാക്കിയതുമായ എല്ലാ ഡോക്യുമെന്‍റ്കളും അനധികൃതവും വില ഇല്ലാത്തതുമാണെന്നും ഇതിനെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പേരൂർക്കട വിനോദ് അറിയിച്ചു. 2022 ഒക്ടോബർ മാസം സംസ്ഥാന കമ്മിറ്റി നേരിട്ട് ഇടപ്പെട്ടു കൊണ്ട് ആലപ്പുഴ ജില്ലാ സമ്മേളനം വിളിച്ചു ചേർക്കുമെന്നും സംഘടനയോട് സ്നേഹമുള്ള ആലപ്പുഴയിലെ മുഴുവൻ സമുദായ അംഗങ്ങളെയും കൂട്ടിച്ചേർത്ത് നാളിതുവരെ കാണാത്ത വൻവിജയമാക്കി ആലപ്പുഴ സമ്മേളനത്തെ മാറ്റുമെന്നും
സംസ്ഥാന കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

ആലപ്പുഴ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാന കൗൺസിൽ യോഗം തെരഞ്ഞെടുത്ത അഡ്ഹോക്ക് കമ്മിറ്റി ; കൺവീനർ – അമ്പലപ്പുഴ സതീഷൻ ചെയർമാൻ – കാപ്പിൽ മധു. അംഗങ്ങൾ: ഹരിപ്പാട് മോഹനൻ, ഇലവുംതിട്ട രാജു രാജീവ്, ഷിബു മുളക്കുഴ. സംസ്ഥാന കമ്മിറ്റിയിൽ നിന്നും ലാലൻ അമ്പലപ്പുഴ (സം: ഖജാൻജി), രാജേഷ് കൂടൽ (സം: ഭാരവാഹി).

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിന്ധു നദീജല കരാർ തർക്കം; ആർബിട്രേഷൻ കോടതിയുടെ വിധി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: സിന്ധു നദീജല കരാറിൽ ഇന്ത്യ എടുത്ത തീരുമാനത്തിൽ മാറ്റമില്ലെന്ന് കേന്ദ്രസർക്കാർ....

കാന്തപുരത്തിന്റെ നിലപാടിനെ വിമർശിക്കാനുള്ള ആർജവമില്ലാതെ ആർഎസ്എസിനെ ചാരി നിന്ന് രക്ഷപ്പെടാനാണ് ശ്രീമതി ടീച്ചർ ശ്രമിക്കുന്നതെന്ന്...

0
പാലക്കാട്: സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ അത് വലിയ...

താത്കാലികമായി പാർട്ടി ഉപേക്ഷിച്ചവർ മുന്നണിക്കൊപ്പം അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പിണറായി വിജയൻ

0
കണ്ണൂർ: പാർട്ടിക്കോട്ടകളിലെ വമ്പൻ തോൽവികളിൽ അണികളെ പഴിച്ച് ന്യായീകരണം തുടർന്ന് സിപിഎം....

കാന്തപുരത്തിന്റെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന മറ്റ് മതപണ്ഡിതന്മാരെയും രൂക്ഷമായി വിമർശിച്ച് എസ്എഫ്ഐ

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന...