ഹൈദരാബാദ് : തെലങ്കാനയില്‍ അനധികൃതമായി രാജ്യത്ത് പ്രവേശിച്ച് വ്യാജവിവരം നല്‍കി ആധാര്‍ കാര്‍ഡും പാസ്പോര്‍ട്ടും സംഘടിപ്പിച്ചതിന് 3 സ്ത്രീകള്‍ ഉള്‍പ്പെടെ 5 രോഹിന്‍ഗ്യന്‍ വംശജരെ പോലീസ് അറസ്റ്റ് ചെയ്തു. സങ്കറെഡ്ഡി ജില്ലയിലെ സഹീറാബാദ് പട്ടണത്തിലുള്ള താമസസ്ഥലത്തു റെയ്ഡ് നടത്തിയായിരുന്നു അറസ്റ്റ്. 25 മുതല്‍ 45 വരെ പ്രായമുള്ളവരാണ് ഇവര്‍. മ്യാന്‍മറില്‍ നിന്നു ബംഗ്ലാദേശ് വഴി ആദ്യം കൊല്‍ക്കത്തയിലും തുടര്‍ന്നു ഡല്‍ഹിയിലും കഴിഞ്ഞ ശേഷം ഹൈദരാബാദിലെ സഹീറാബാദിലെത്തി സ്ഥിര താമസമാക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. ഇവരില്‍ നിന്നും രണ്ട് ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍, അഞ്ച് ആധാര്‍ കാര്‍ഡുകള്‍, വോട്ടര്‍ ഐഡികള്‍ എന്നിവ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
വ്യാജവിവരം നല്‍കി ആധാര്‍ കാര്‍ഡും പാസ്പോര്‍ട്ടും സംഘടിപ്പിച്ചു ; 3 സ്ത്രീകള്‍ ഉള്‍പ്പെടെ 5 രോഹിന്‍ഗ്യന്‍ വംശജരെ പോലീസ് അറസ്റ്റ് ചെയ്തു
RECENT NEWS
Advertisment