പ്രളയഫണ്ട് തട്ടിപ്പ് ; വിഷണു പ്രസാദിനെ ഇന്ന് കളക്ട്രേറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചിയിലെ പ്രളയഫണ്ട് തട്ടിപ്പ് റവന്യു അന്വേഷണ സംഘം ഇന്ന് എറണാകുളം കളക്ട്രേറ്റിലെത്തി പരിശോധന നടത്തി. ജോയിന്റ് ലാന്‍റ് റവന്യൂ കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണതതതിനായി എത്തുന്നത്. മുഖ്യപ്രതി വിഷണു പ്രസാദിനെ ഇന്ന് 11 മണിക്ക് കളക്ട്രേറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കളക്ടറേറ്റിലെ മുൻ ജീവനക്കാരനായ വിഷ്ണു പ്രസാദിനെ മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് ഇപ്പോൾ. പ്രളയ ദുരിതാശ്വാസ നിധിയിൽ നിന്നും അറുപത്തി മൂന്നു ലക്ഷം രൂപ തട്ടിയെടുത്ത രണ്ടാമത്തെ കേസിൽ ജൂൺ എട്ടിനാണ് ഇയാളെ അറസ്റ്റു ചെയ്തത്.

പ്രളയ ദുരിതാശ്വാസ നിധിയിൽ നിന്നും പണം തട്ടിയ കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നറിയാനാണ് വിഷ്ണു പ്രസാദിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. ഇയാളെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നെങ്കിലും ഇവിടെ നിന്നും കൂടുതൽ തെളിവുകൾ ലഭിച്ചില്ലെന്നാണ് സൂചന. സംഭവത്തിൽ കളക്ട്രേറ്റിലെ ചില ജീവനക്കാർക്ക് കൂടി പങ്കുണ്ടെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ഇത് പരിശോധിക്കുന്നതിനായി ജീവനക്കാരിൽ ചിലരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ദുരിതാശ്വാസ നിധിയിലെത്തിയിലേക്ക് വന്ന ഒരു കോടി പതിമൂന്ന് ലക്ഷത്തി മുപ്പത്തി മൂവായിരം രൂപ വിഷ്ണു പ്രസാദ് രസീത് ഒപ്പിട്ടു നൽകിയാണ് കൈപ്പറ്റിയത്. ഇതിൽ നാൽപ്പത്തിയെട്ടു ലക്ഷത്തി മുപ്പതിനായിരം രൂപ മാത്രമാണ് ട്രഷറിയിൽ അടച്ചത്. 266 രസീതുകളാണ് വിഷ്ണു പ്രസാദ് ഒപ്പിട്ടു നൽകിയത്. ഈ പണം അടച്ചവരിൽ നിന്നും ക്രൈംബ്രാഞ്ച് വരും ദിവസങ്ങളിൽ വിവരങ്ങൾ ശേഖരിക്കും. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ക്രൈംബ്രാഞ്ചിൻറെ വിലയിരുത്തൽ.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...