വ്യാജവിവരം നല്‍കി ആധാര്‍ കാര്‍ഡും പാസ്പോര്‍ട്ടും സംഘടിപ്പിച്ചു ; 3 സ്ത്രീകള്‍ ഉള്‍പ്പെടെ 5 രോഹിന്‍ഗ്യന്‍ വംശജരെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : തെലങ്കാനയില്‍ അനധികൃതമായി രാജ്യത്ത് പ്രവേശിച്ച്‌ വ്യാജവിവരം നല്‍കി ആധാര്‍ കാര്‍ഡും പാസ്പോര്‍ട്ടും സംഘടിപ്പിച്ചതിന് 3 സ്ത്രീകള്‍ ഉള്‍പ്പെടെ 5 രോഹിന്‍ഗ്യന്‍ വംശജരെ പോലീസ് അറസ്റ്റ് ചെയ്തു. സങ്കറെഡ്ഡി ജില്ലയിലെ സഹീറാബാദ് പട്ടണത്തിലുള്ള താമസസ്ഥലത്തു റെയ്ഡ് നടത്തിയായിരുന്നു അറസ്റ്റ്. 25 മുതല്‍ 45 വരെ പ്രായമുള്ളവരാണ് ഇവര്‍. മ്യാന്‍മറില്‍ നിന്നു ബംഗ്ലാദേശ് വഴി ആദ്യം കൊല്‍ക്കത്തയിലും തുടര്‍ന്നു ഡല്‍ഹിയിലും കഴി​ഞ്ഞ ശേഷം ഹൈദരാബാദിലെ സഹീറാബാദിലെത്തി സ്ഥിര താമസമാക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. ഇവരില്‍ നിന്നും രണ്ട് ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍, അഞ്ച് ആധാര്‍ കാര്‍ഡുകള്‍, വോട്ടര്‍ ഐഡികള്‍ എന്നിവ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...