വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി ജോലി നേടി ; പോലീസുകാരനെതിരെ മൂന്ന് വർഷത്തിനു ശേഷം കേസ്

For full experience, Download our mobile application:
Get it on Google Play

ചണ്ഡീഗഢ് : വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി ജോലി നേടിയ സംഭവത്തില്‍ പോലീസുകാരനെതിരെ കേസെടുത്തു. ഹരിയാനയിലെ കര്‍ണാലില്‍ പോലീസ് കോണ്‍സ്റ്റബിളിനെതിരെയാണ് കേസെടുത്തത്. ഹിസാര്‍ ജില്ലയിലെ ഹാന്‍സിലെ സന്ദീപ് കുമാര്‍ എന്നയാള്‍ക്കെതിരെയാണ് കേസ്. 2019 മാര്‍ച്ചില്‍ ഹരിയാന സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ മുഖേന ഇയാള്‍ പോലീസ് കോണ്‍സ്റ്റബിളായി ജോലി നേടിയിരുന്നു. സിക്കിമിലെ മാനേജ്മെന്റ് യൂണിവേഴ്സിറ്റിയില്‍ ഈസ്റ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റഗ്രെറ്റെഡ് ലേണിങ്ങില്‍ നിന്ന് ബിരുദം നേടിയതിന്‍റെ സര്‍ട്ടിഫിക്കറ്റാണ് ഇയാള്‍ സമര്‍പ്പിച്ചത്.

ഡോക്യുമെന്റ് വെരിഫിക്കേഷനായി ഡിപ്പാര്‍ട്ട്മെന്റ് സര്‍വകലാശാലയ്ക്ക് കത്ത് നല്‍കിയിരുന്നു. അഞ്ച് വര്‍ഷം മുന്‍പ് തന്നെ പ്രസ്തുത സര്‍വ്വകലാശാല അടച്ചുപൂട്ടിയതായി ബന്ധപ്പെട്ട തപാല്‍ വകുപ്പ് മറുപടി അയച്ചു. പിന്നീട് 2021 ഫെബ്രുവരിയില്‍ യൂണിവേഴ്സിറ്റി ഗ്രാന്‍ഡ് കമീഷന്‍ പ്രസ്തുത സര്‍വകലാശാല 2015 ഏപ്രിലില്‍ അടച്ചുപൂട്ടിയെന്നും പ്രവര്‍ത്തനക്ഷമമല്ലെന്നും ഡിപ്പാര്‍ട്മെന്റിനെ അറിയിച്ചു.

തുടര്‍ന്ന് സിക്കിം പോലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ പ്രതിയുടെ ബിരുദം അസാധുവാണെന്ന് കണ്ടെത്തി. ഇയാള്‍ പറയുന്ന കോഴ്സിന് യു.ജി.സി അംഗീകാരം നല്‍കിയിട്ടില്ലെന്നും വെളിപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും മധുബന്‍ പോലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് സജ്ജന്‍ കുമാര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...