Wednesday, July 2, 2025 6:22 pm

റഷ്യൻ സർവകലാശാലയുടെ വ്യാജ ബിരുദവുമായി ചികിത്സ നടത്തിയിരുന്ന ‘ഡോക്ടർ’ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: റഷ്യന്‍ സര്‍വകലാശാലയുടെ വ്യാജ ബിരുദത്തിന്റെ ബലത്തില്‍ ചികിത്സ നടത്തിയിരുന്ന ഡോക്ടര്‍ പിടിയില്‍. ഹൈദരാബാദിലെ കര്‍മന്‍ഘാട്ടിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നുമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ആര്‍ കെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന കെ വിജയ് കുമാറാണ് (36) വ്യാജ സര്‍ട്ടിഫിക്കറ്റ് നി‌‌ര്‍മ്മിച്ചതിന് പിടിയിലായത്. ഇയാള്‍ നല്‍കിയ വിവരം അനുസരിച്ച്‌ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്‍കിയ സി ടി സ്കാന്‍ ടെക്നീഷ്യന്‍ അഫ്രോസ് ഖാന്‍, കമ്പ്യൂട്ടര്‍ വിദ‌ഗ്‌ദ്ധനായ മഹ്ബൂബ് ഖാന്‍ എന്നിവരെയും പോലീസ് പിടികൂടിയിട്ടുണ്ട്.

നിരവധി വര്‍ഷങ്ങളായി വിജയ് കുമാര്‍ വ്യാജ ബിരുദവുമായി തട്ടിപ്പ് നടത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ പി ആര്‍ ഒ, കംപോണ്ടര്‍ എന്നീ തസ്തികകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഇയാള്‍ക്ക് ആശുപത്രിയുടെ പ്രവര്‍ത്തന രീതികളും അത്യാവശ്യ ചികിത്സാ രീതികളും അറിയാമെന്നത് തട്ടിപ്പ് നടത്താന്‍ അനുകൂല ഘടകങ്ങളായതും പോലീസ് പറഞ്ഞു.

രണ്ട് വര്‍ഷം മുമ്പ് ഉപ്പലിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രതിമാസം 60,000 രൂപയ്ക്ക് ഡോക്ടറായി സേവനം അനുഷ്ടിച്ചിരുന്നതായി വിജയ് പോലീസിന് മൊഴി നല്‍കി. ആറു മാസം അവിടെ പ്രവര്‍ത്തിച്ച ശേഷം കുറച്ചു നാളുകള്‍ ഇടവേള എടുത്ത വിജയ് പ്രതിമാസം 45,000 രൂപയ്ക്ക് മറ്റൊരു ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടറായി ജോലിയില്‍ പ്രവേശിച്ചു. കൂടുതലും നൈറ്റ് ഡ്യൂട്ടി എടുത്തിരുന്ന വിജയ് കുമാറിന് സ്വന്തമായി രോഗികള്‍ ഒന്നും ഇല്ലായിരുന്നെന്നും കൂടുതലും മറ്റ് ഡോക്ടര്‍മാര്‍ ചികിത്സിച്ച രോഗികളെ നോക്കുക മാത്രമാണ് ഇയാള്‍ ചെയ്തിരുന്നതെന്നും പോലീസ് വ്യക്തമാക്കി.

വ്യാജ ബിരുദത്തിന് വേണ്ടി അഫ്രോസ് ഖാന് വിജയ് ആറര ലക്ഷം രൂപയാണ് പ്രതിഫലം നല്‍കിയതെന്നും ഇതനുസരിച്ച്‌ റഷ്യയിലെ കസാന്‍ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയുടെ ഒരു വ്യാജ ബിരുദം അഫ്രോസ് ഖാനും മഹ്ബൂബ് ഖാനും ചേര്‍ന്ന് നിര്‍മിച്ച്‌ നല്‍കിയെന്നും പോലീസ് പറഞ്ഞു. സര്‍ട്ടിഫിക്കറ്റില്‍ റഷ്യയുടെ ഇമിഗ്രേഷന്‍ സ്റ്റാമ്ബ് കൂടി നല്‍കാമെന്ന് ഇവര്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇത് ചെയ്തുകൊടുത്തിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ചികിത്സ പിഴവെന്ന് പരാതി

0
കൊച്ചി : എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ചികിത്സ പിഴവ് പരാതി. പ്രസവ...

ഭക്ഷ്യസുരക്ഷാ പരിശോധന : 48 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് – പേര് ഞങ്ങള്‍ പറയൂല്ല

0
പത്തനംതിട്ട : ആരോഗ്യ വകുപ്പിന്റേയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റേയും സംയുക്ത പരിശോധനയില്‍ ജില്ലയിലെ...

തിരുവനന്തപുരം കണ്ടല ഫാർമസി കോളജിൽ വിദ്യാർഥി പ്രതിഷേധം

0
തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല ഫാർമസി കോളജിൽ വിദ്യാർഥി പ്രതിഷേധം. വിദ്യാർഥികൾ ഉന്നയിച്ച...

കൊച്ചിയില്‍ വന്‍ ഫ്ലാറ്റ് തട്ടിപ്പ് ; കാക്കനാട് സ്വദേശികൾ പിടിയിൽ

0
കൊച്ചി: കൊച്ചിയില്‍ വന്‍ ഫ്ലാറ്റ് തട്ടിപ്പ് പിടികൂടി. ഒരേ ഫ്ലാറ്റ് ലീസിന്...