ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന് ആ​ല​പ്പു​ഴ ക​ല​ക്ട​റാ​യി നി​യ​മനo ; വിമര്‍ശനവുമായി പി.കെ. അബ്ദുറബ്ബ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ ആ​ല​പ്പു​ഴ ക​ല​ക്ട​റാ​യി നി​യ​മി​ച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ് ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പി.കെ. അബ്ദുറബ്ബ്. ശ്രീ​റാമിനെ മാറ്റി നിയമിച്ചതിനെ ‘എന്തൊരു ശിക്ഷ!’ എന്നാണ് അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചത്. മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച്‌ കൊന്നക്കേസിലെ പ്രതിയായ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ കുറിച്ച്‌ മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ എം.എം. മണി എഴുതിയ ഫേസ്ബുക്ക് പോസ്റ്റും അബ്ദുറബ്ബ് പങ്കുവെച്ചിട്ടുണ്ട്. നിലവില്‍ ആ​രോ​ഗ്യ​ വ​കു​പ്പ്​ ജോ​യി​ന്‍റ്​ സെ​ക്ര​ട്ട​റിയായിരുന്നു ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍. ശ്രീ​റാമിന്‍റെ ഭാര്യയും ആ​ല​പ്പു​ഴ ക​ല​ക്ട​റുമായ ഡോ. ​രേ​ണു​രാ​ജി​നെ​ എ​റ​ണാ​കു​ളം കലക്ടറായി മാറ്റി നിയമിച്ചു. ​

പി.കെ. അബ്ദുറബ്ബ് ഫേസ്ബുക്ക് പോസ്റ്റ്
സിറാജ് ദിനപത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീറിനെ കാറിടിച്ചു കൊന്ന കേസില്‍ കുറ്റാരോപണ വിധേയനായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമന്‍ സര്‍വ്വീസില്‍ തിരിച്ചെടുത്തിട്ട് നാളേറെയായി. ബഷീര്‍ കൊല്ലപ്പെട്ടിട്ട് ഈ വരുന്ന ആഗസ്ത് 3ന് മൂന്നു വര്‍ഷം തികയുമ്പോള്‍ കുറ്റാരോപണ വിധേയനായ ആ ഐ.എ.എസ് ഉദ്യോഗസ്ഥനെ കലക്ടറാക്കി തിരുവനന്തപുരത്ത് നിന്നും 150 കിലോമീറ്റര്‍ അകലെ ആലപ്പുഴയിലേക്ക് നാടു കടത്തിയിരിക്കുന്നു.. എന്തൊരു ശിക്ഷ! എം.എം.മണി അന്ന് എഫ്.ബി പോസ്റ്റില്‍ പറഞ്ഞതെത്ര ശരി..! ഐ.എ.എസ് ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും നല്‍കിയില്ല… ഓടിച്ചു വിട്ടു അങ്ങകലെ ആലപ്പുഴയിലേക്ക്!

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭിന്നശേഷിക്കാർക്ക് ശബരിമലയിൽ പ്രത്യേക ദർശന സൗകര്യം സര്‍ക്കാരിന്റെ പരിഗണനയില്‍

0
പത്തനംതിട്ട : ശബരിമല മണ്ഡല - മകരവിളക്ക് കാലത്ത് ഭിന്നശേഷിക്കാർക്ക് ക്യൂ...

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...

കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല

0
ഡൽഹി: കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി...