തിരുവനന്തപുരം : വ്യാജ വിദ്യാഭ്യാസ യോഗ്യത : വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാലിനോട് വിശദീകരണ തേടി ലോകായുക്ത. ഒരു മാസത്തിനകം വിദ്യാഭ്യാസ രേഖകള്‍ ഹാജരാക്കണം എന്നും ലോകായുക്ത നിര്‍ദ്ദേശിച്ചു. വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നിര്‍ദ്ദേശം.
ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും, 2017 ഓഗസ്റ്റ് 29ന് വനിതാ കമ്മീഷന്‍ അംഗമാകാനായി സമര്‍പ്പിച്ച രേഖകളിലും വ്യാജ വിദ്യാഭ്യാസ രേഖയും ഡോക്ടറേറ്റും നല്‍കിയെന്നാണ് ഷാഹിദയ്ക്കെതിരായ പരാതി.
അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജില്‍ നിന്ന് ബി.കോം നേടി എന്നാണ് അവകാശ വാദം. കേരള സര്‍വകലാശാല വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ ബി കോം ബിരുദമില്ല. തിരുവനന്തപുരം വട്ടപ്പാറ സ്വദേശി അഖില ഖാന്‍ ആണ് പരാതി നല്‍കിയത്.
ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ഷാഹിദ കമാല്‍ ഡോക്ടറേറ്റുണ്ടെന്ന് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ലോകായുക്തയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അടുത്ത മാസം 25 ന് കേസ് വീണ്ടും പരിഗണിക്കും.