ലേഡി ഫേണ്‍ അഥവാ ഫേണ്‍ വുമണ്‍ ; പൂക്കളുണ്ടാകാത്ത പന്നല്‍ച്ചെടി

For full experience, Download our mobile application:
Get it on Google Play

പലതരത്തിലുള്ള ഫേണ്‍ വര്‍ഗത്തില്‍പ്പെട്ട ചെടികള്‍ വളര്‍ത്താറുണ്ട്. പന്നല്‍ച്ചെടി എന്ന് നമ്മള്‍ പറയുന്ന പലതരം ചെടികളും ഈര്‍പ്പം നിലനിര്‍ത്താനും വായു ശുദ്ധീകരി ക്കാനുമൊക്കെ കഴിവുള്ളവയാണ്. ആസ്പരാഗസ് ഫേണ്‍, ബോസ്റ്റണ്‍ ഫേണ്‍, ഓക്ക് ലീഫ് ഫേണ്‍ എന്നിങ്ങനെ പലയിനങ്ങളുണ്ട്.

ശിശിരകാലത്ത് ആദ്യത്തെ മഞ്ഞിനുശേഷം ഇലകള്‍ പൊഴിക്കുന്ന സ്വഭാവമുള്ള ചെടിയാണിത്. തണ്ടു കള്‍ക്ക് ഇലകളുടെ അതേ പച്ചനിറമായിരിക്കും. അല്ലെങ്കില്‍ ചിലപ്പോള്‍ ചുവപ്പ് കലര്‍ന്നതും പര്‍പ്പിള്‍ നിറവും ആകാറുണ്ട്. നീര്‍വാര്‍ച്ചയുള്ള മണ്ണുണ്ടെങ്കില്‍ വളരെ എളുപ്പത്തില്‍ വളര്‍ത്താം.

എന്നാല്‍ ലേഡി ഫേണ്‍ എന്നയിനം യഥാര്‍ഥത്തില്‍ നമുക്ക് സുപരിചിതമാണെങ്കിലും ഈ പേരില്‍ തിരിച്ചറിയപ്പെടുന്നില്ലെന്നതാണ് വാസ്തവം. അതൈരിയം ഫെലിക്‌സ് ഫെമിന എന്നറിയപ്പെടുന്ന പൂക്കളുണ്ടാകാത്ത ചെടിയെയാണ് ലേഡി ഫേണ്‍ എന്നും വിളിക്കുന്നത്.

ഗ്രീക്ക് വാക്കായ അതൈറോസില്‍ നിന്നാണ് അതൈറിയം എന്ന വാക്കുണ്ടായത്. ലേഡി ഫേണിന്റെ ഇലകളുണ്ടാകുന്ന ഭാഗം കുത്തനെ നിവര്‍ന്ന് നില്‍ക്കുന്നവയും ലഘുപത്രങ്ങളായി മാറുന്നവയുമാണ്. ഓരോ ഇലത്തണ്ടിലും ഇരുപതോ മുപ്പതോ ജോഡി ലഘുപത്രങ്ങള്‍ അഥവാ ചെറിയ ഇലകളുണ്ടാകും.

ഈ ചെടിക്ക് കൃത്യമായ ഈര്‍പ്പം ആവശ്യമാണ്. മറ്റുള്ള ഫേണിന് ആവശ്യമുള്ളത്ര ഈര്‍പ്പം ലേഡി ഫേണിന് വളരാന്‍ ആവശ്യമില്ല. ഈ ചെടി വിഷാംശമില്ലാത്തതാണ്. വന്യ ജീവികള്‍ ആഹാരമാക്കാറുണ്ട്. എന്നാല്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് നല്‍കാറില്ല. ഒരിക്കല്‍ വളര്‍ന്നാല്‍ പെട്ടെന്ന് തന്നെ വ്യാപിച്ച് വളരാന്‍ കഴിവുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...