കൊച്ചിയിൽ അവയവക്കച്ചവടത്തിനായി വ്യാജരേഖകൾ ചമച്ച സംഭവം ; അന്വേഷണം ഊർജിതമാക്കി പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചിയിൽ അവയവക്കച്ചവടത്തിനായി വ്യാജരേഖകൾ ചമച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി കൊച്ചി സിറ്റി പോലീസ്. അമ്പലമേട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഈ കേസിലെ അന്താരാഷ്ട്ര ബന്ധങ്ങളും ഉന്നതതലത്തിലുള്ള ഗൂഢാലോചനകളും പുറത്തുകൊണ്ടുവരുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിയാബാദിൽ നിന്ന് പോലീസ് പിടികൂടിയ മുഖ്യപ്രതി നജീബ് കല്ലട്രയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇയാൾ മൂന്നുവർഷമായി അനധികൃത അവയവദാന ഇടപാട് ശൃംഖലയുടെ ഭാഗമെന്നാണ് പോലീസ് പറയുന്നത്. നജീബിൻ്റെ ഇടപെടലിൽ നടന്ന പത്തിലേറെ അവയവദാനങ്ങളിൽ പോലീസ് വിശദമായ അന്വേഷണം നടത്തും. നജീബ് സാമ്പത്തിക തട്ടിപ്പടക്കം 12 കേസുകളിൽ പ്രതിയെന്ന വിവരവും പോലീസിന് കിട്ടി.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറാണ് 15 അംഗ അന്വേഷണ സംഘത്തിന് കേസിൻ്റെ അന്വേഷണ ചുമതല കൈമാറിക്കൊണ്ട് ഉത്തരവിട്ടത്. കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണർ ഷെഹിൻഷായുടെയും തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണർ മനോജ്‌കുമാറിൻ്റെയും നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചത്. അമ്പലമേട്, ഇൻഫോപാർക്ക്, ഉദയംപേരൂർ സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാർ, 4 സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. അമ്പലമേട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 126/2026 പ്രകാരമാണ് അന്വേഷണം നടക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 336(2), 337, 339, 341(2), 341(3), 3(5) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

അവയവ കൈമാറ്റത്തിനായി ഔദ്യോഗിക രേഖകൾ വ്യാജമായി ചമച്ചു എന്നതാണ് പ്രധാന കുറ്റം. അവയവക്കച്ചവട റാക്കറ്റിലെ അന്തർദേശീയ, അന്തർസംസ്ഥാന കുറ്റവാളികളെ കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിൻ്റെ പ്രധാന ലക്ഷ്യം. നിയമവിരുദ്ധമായ ഈ ഇടപാടുകൾക്ക് സഹായം നൽകുന്ന ആശുപത്രികളെയും മറ്റ് സ്ഥാപനങ്ങളെയും കണ്ടെത്തുന്നതിനൊപ്പം ഇടനിലക്കാരായി പ്രവർത്തിക്കുന്ന വ്യക്തികളെയും അവർക്ക് സഹായം നൽകുന്ന ഉദ്യോഗസ്ഥരെയും കണ്ടുപിടിക്കേണ്ടതുണ്ട്. അടിയന്തര നടപടികളിലൂടെ ഈ മാഫിയയുടെ വേരറുക്കുമെന്നാണ് കൊച്ചി സിറ്റി പോലീസ് പറയുന്നത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി ; അഞ്ചുപേർക്ക് പരിക്ക്

0
കോഴിക്കോട്: താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്....

ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ സംഘർഷം : വിശദീകരണവുമായി രമ്യ ഹരിദാസ് എംഎൽഎ

0
തിരുവനന്തപുരം: ചിറയിൻകീഴിയിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ വാക്കേറ്റത്തിലും കയ്യാങ്കളിയിലും പ്രതികരണവുമായി രമ്യ...

തൃശൂ‍ർ കയ്പമംഗലത്ത് വൻ അപകടം ; നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് എട്ടുപേർക്ക്...

0
കയ്പമംഗലം: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ...

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....