വ്യാജ ഗിന്നസ് നാമധാരികളെ തിരിച്ചറിയണം : ആഗ്രഹ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വ്യക്തിഗത ഇനത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് നേടുന്നവർക്കാണ് ലണ്ടൻ ആസ്ഥാനമായുള്ള ഗിന്നസ് വേൾഡ് റെക്കോർഡ്സ് അധികൃതർ പേരിനൊപ്പം ഗിന്നസ് എന്ന ടൈറ്റിൽ ചേർക്കുവാനുള്ള അനുമതി പത്രം നൽകുന്നത്. 69 വർഷം പിന്നിടുന്ന ഗിന്നസ് റെക്കോർഡ്സിന്റെ ചരിത്രത്തിൽ ഇതുവരെ ലോകത്താകമാനമായി 53000 പേർക്കാണ് ഈ ഗിന്നസ് ടൈറ്റിൽ ലഭിച്ചിട്ടുള്ളൂവെന്നും ഇന്ത്യയിൽ ഇത് അഞ്ഞൂറിൽ താഴെ ആളുകൾ മാത്രമാണുള്ളത് എന്നും അതിൽ 93 പേർ കേരളീയരാണെന്നും ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് കേരള (ആഗ്രഹ് ) വാർഷിക സംഗമം അറിയിച്ചു. എന്നാൽ ഗ്രൂപ്പ് അറ്റംപ്റ്റുകളുടെ ഭാഗമായി പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്ന ചിലരും മറ്റിതര റെക്കോർഡുകൾ നേടുന്ന പലരും ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് ആണെന്ന്
പൊതു ജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു സാഹചര്യം കേരളത്തിൽ നിലനിൽക്കുന്നുണ്ടെന്നും അത്തരം വ്യാജ ഗിന്നസുകാരെ തിരിച്ചറിയണമെന്നും
യോഗം ആവശ്യപ്പെട്ടു.

മുൻ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു എം.എൽ.എ സംഗമം ഉദ്ഘാടനം ചെയ്തു.
ആഗ്രഹ് സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ മുഖ്യ പ്രഭാഷണം നടത്തി. മൈനോറിറ്റി കമ്മീഷൻ ചെയർമാൻ അഡ്വ. എ. എ. എ റഷീദ്, സി ഡബ്ല്യു സി ചെയർപേഴ്സൺ അഡ്വ. ഷാനിബ ബിഗം എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. മാധ്യമപ്രവർത്തകൻ ബാബു രാമചന്ദ്രൻ, പ്രശസ്ത നിരൂപകൻ സുനിൽ സി. ഇ, ഏഷ്യൻ ഗെയിംസ് ഗോൾഡ് മെഡലിസ്റ്റ് ഷെർമി ഉലഹന്നാൻ, പനച്ചമൂട് ഷാജഹാൻ തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ സംസ്ഥാന കമ്മിറ്റി ഭാരവാഹികളായി സത്താർ ആദൂർ (പ്രസിഡന്റ് ) സുനിൽ ജോസഫ് (സെക്രട്ടറി ), പ്രീജേഷ് കണ്ണൻ (ട്രഷറർ), അശ്വിൻ വാഴുവേലിൽ (ചീഫ് കോഡിനേറ്റർ), തോമസ് ജോർജ്, ലത കളരിക്കൽ (വൈ. പ്രസിഡണ്ട്‌ ), വിജിത രതീഷ്, റെനീഷ് കുമാർ (ജോയിന്റ് സെക്രട്ടറി ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...