വ്യാജ ലഹരിക്കേസ് ; ഒരിക്കലും പ്രതീക്ഷിച്ചില്ല, വിരുന്നുകാരായെത്തിയവർ ചതിച്ചുവെന്ന് ഷീലാ സണ്ണി

For full experience, Download our mobile application:
Get it on Google Play

തൃശൂർ : ചാലക്കുടി വ്യാജ ലഹരിക്കേസിൽ തന്നെ ചതിച്ചത് മരുമകളും അനുജത്തിയുമാണെന്ന് കേസിലെ ഇരയും ബ്യൂട്ടി പാർലർ ഉടമയുമായ ഷീലാ സണ്ണി തുറന്നടിച്ചു. അറസ്റ്റിലാകുന്നതിന്റെ തലേ ദിവസം ഇവർ വീട്ടിലെത്തിയിരുന്നുവെന്ന് ഷീല പറഞ്ഞു. കേസിലെ പ്രതി നാരായണദാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വിരുന്നുകാരയെത്തിയവർ തന്നെ ചതിക്കുകയായിരുന്നുവെന്ന് ഷീല സണ്ണി പറഞ്ഞു. എന്റെ കൈകൊണ്ടു വച്ചുണ്ടാക്കിയ ഭക്ഷണം കഴിച്ചശേഷം എന്നെത്തന്നെ ചതിക്കുകയായിരുന്നു. മരുമകളും അനിയത്തിയും തലേദിവസം വീടിനു പിറകിൽ ഏറെനേരം സംസാരിച്ചിരുന്നു. ഇതു ഗൂഢാലോചനയായിരുന്നുവെന്നു മനസ്സിലായത് ഇപ്പോഴാണെന്നും ഷീലാ സണ്ണി വ്യക്തമാക്കി.

തന്റെ മുറിയിലാണ് മരുമകളും അനിയത്തിയും കിടന്നിരുന്നതെന്നും അവർ വെളിപ്പെടുത്തി. ഞാൻ അറസ്റ്റിലാകുന്നതിന്റെ തലേദിവസം ഇരുവരും എന്റെ സ്‌കൂട്ടർ ഉപയോഗിച്ചിരുന്നു. യഥാർത്ഥ പ്രതിയെ കണ്ടെത്തിയ എക്‌സൈസ് നടപടിയെ സ്വാഗതം ചെയ്ത അവർ എന്തിനുവേണ്ടിയാണ് തന്നെ വ്യാജ കേസിൽ കുടുക്കിയതെന്നുകൂടി അറിയേണ്ടതുണ്ടെന്നും അവർ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തിക്കൊണ്ടു പോയി

0
ഇടുക്കി: ഇടുക്കി ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തിക്കൊണ്ടു പോയി....

തൊടുപുഴയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവം ; നഗരസഭയുടെ വാദം തള്ളി കോതമംഗലം...

0
ഇടുക്കി: തൊടുപുഴയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൽ സുരക്ഷാക്രമീകരണങ്ങൾ പാലിച്ചില്ലെന്ന...

കെ എം എബ്രഹാമിനെതിരായ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ സി ബി ഐ...

0
ഡൽഹി: മുൻ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെതിരായ വരവിൽ കവിഞ്ഞ...

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ

0
കൊല്ലം: പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ....