വ്യാജമദ്യത്തിന്റെ ഉത്പാദനത്തിനും വിതരണത്തിനുമെതിരേ പൊതുസമൂഹം ജാഗ്രത പാലിക്കണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ മദ്യശാലകളും താത്ക്കാലികമായി നിരോധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വ്യാജമദ്യത്തിന്റെ ഉത്പാദനവും വിതരണവും വ്യാപകമാകാതിരിക്കുവാന്‍ പൊതുസമൂഹം ജാഗ്രതപാലിക്കണമെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ നിര്‍ദേശിച്ചു. വ്യാജ ലഹരിപദാര്‍ഥങ്ങളുടെ ഉല്പാദനം, സംഭരണം, വിതരണം എന്നിവ കര്‍ശനമായി നേരിടുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വ്യാജമദ്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പത്തനംതിട്ട എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസില്‍ അറിയിക്കണം.

മദ്യം ലഭ്യമല്ലാതെ വരുന്ന സാഹചര്യത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരെ അതത് പ്രദേശത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിക്കണം. കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ റാന്നി താലൂക്ക് ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എക്‌സൈസ് ഡി അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിക്കണം. ഇതിനായി അതത് പ്രദേശത്തെഎക്‌സൈസ് ഓഫീസുകളുടെ സഹായം തേടാം.

മദ്യം-മയക്കുമരുന്നുമായി ബന്ധപ്പെട്ട് രഹസ്യവിവരങ്ങള്‍ താഴെ പറയുന്ന നമ്പരുകളില്‍ അറിയിക്കണമെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എന്‍.കെ.മോഹന്‍കുമാര്‍ അറിയിച്ചു.
എക്‌സൈസ് ഡിവിഷന്‍ ഓഫീസ് പത്തനംതിട്ട – 0468 2222873 ടോള്‍ഫ്രീ നമ്പര്‍ – 155358, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് പത്തനംതിട്ട – 9400069473, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പത്തനംതിട്ട – 9400069466, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അടൂര്‍- 9400069464, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റാന്നി – 9400069468, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മല്ലപ്പള്ളി – 9400069470, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തിരുവല്ല – 9400069472, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എക്‌സൈസ് റേഞ്ച് ഓഫീസ് പത്തനംതിട്ട – 9400069476, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എക്‌സൈസ് റേഞ്ച് ഓഫീസ് കോന്നി – 9400069477, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എക്‌സൈസ് റേഞ്ച് ഓഫീസ് റാന്നി – 9400069478, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എക്‌സൈസ് റേഞ്ച് ഓഫീസ് ചിറ്റാര്‍ – 9400069479, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എക്‌സൈസ് റേഞ്ച് ഓഫീസ് അടൂര്‍ – 9400069475, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എക്‌സൈസ് റേഞ്ച് ഓഫീസ് മല്ലപ്പള്ളി – 9400069480, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എക്‌സൈസ് റേഞ്ച് ഓഫീസ് തിരുവല്ല – 9400069481, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പത്തനംതിട്ട – 9496002863, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പത്തനംതിട്ട – 9447178055, എക്‌സൈസ് ഡീഅഡിക്ഷന്‍ സെന്റര്‍ റാന്നി – 88522989.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...