യു.പിയില്‍ വ്യാജ മാര്‍ക്ക്​ഷീറ്റ്​ കേസില്‍ ശിക്ഷിക്കപ്പെട്ട ബി.ജെ.പി എം.എല്‍.എയെ അയോഗ്യനാക്കി

For full experience, Download our mobile application:
Get it on Google Play

അയോധ്യ : യു.പിയില്‍ വ്യാജ മാര്‍ക്ക്​ഷീറ്റ്​ കേസില്‍ ശിക്ഷിക്കപ്പെട്ടതിന്​ പിന്നാലെ ബി.ജെ.പി എം.എല്‍.എയെ അയോഗ്യനാക്കി. ഇന്ദ്രപ്രതാപ്​ എന്ന ഖാബു തിവാരിയേയാണ്​ അയോഗ്യനാക്കിയത്​. കഴിഞ്ഞ ദിവസം കോളേജില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി പ്രവേശനം നേടിയെന്ന കേസില്‍ ഇയാളെ ശിക്ഷിച്ചിരുന്നു. അഞ്ച്​ വര്‍ഷ​ത്തെ തടവ്​ ശിക്ഷയാണ്​ പ്രത്യേക കോടതി ഇയാള്‍ക്ക്​ നല്‍കിയത്​. ഖാബു തിവാരിയെ പുറത്താക്കിയെന്ന വിവരം യു.പി നിയമസഭ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്​ അറിയിച്ചത്​.

2017ലാണ്​ തിവാരി യു.പി എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടത്​. പ്രത്യേക കോടതി ജഡ്​ജി പൂജ സിങ്ങാണ്​ തിവാരിക്കെതിരായ നിര്‍ണായക വിധി പുറപ്പെടുവിച്ചത്​. തിവാരിക്ക്​ 8000 രൂപ പിഴ വിധിക്കുകയും ചെയ്​തു. 1992ലാണ്​ തിവാരിക്കെതിരായ പരാതി സാകേത്​ ഡിഗ്രി കോളേജ്​ പ്രിന്‍സിപ്പല്‍ റാം ത്രിപാഠി നല്‍കുന്നത്​. വ്യാജ സര്‍ട്ടിഫിക്കറ്റുകളുണ്ടാക്കി കോളേജില്‍ അഡ്​മിഷന്‍ നേടിയെന്നായിരുന്നു പരാതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണവിൽപ്പനയിൽ കുതിച്ച് സപ്ലൈകോ ; വിറ്റുവരവ് 200 കോടി കടന്നു

0
കൊച്ചി: ഓണവിപണിയിൽ മുന്നേറ്റവുമായി സപ്ലൈകോ. ഓഗസ്റ്റ് ഒന്നു മുതൽ 19 ഉച്ചവരെയുള്ള...

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് ടി സിദ്ധിഖ് ; വിപണിയിൽ ഇടപെടാൽ സർക്കാർ 20...

0
തിരുവനന്തപുരം: ഓണത്തിന് ഹോർട്ടികോർപ്പിന്‍റെയും വിഎഫ്‍പിസികെയുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന്...

പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് 20 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് അടങ്ങിയ ബാഗ്...

0
കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി പോലീസ് പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് മയക്കുമരുന്ന്...

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...