Thursday, April 25, 2024 7:25 pm

ഇ​ന്ത്യ​യി​ൽ​ നി​ന്ന്​ സൗദിയി​ലേ​ക്ക്​ യാ​ത്രാ​വി​ല​ക്കെ​ന്ന്​ വ്യാ​ജ​പ്ര​ചാ​ര​ണം

For full experience, Download our mobile application:
Get it on Google Play

ജിദ്ദ : ഇ​ന്ത്യ​, യു.​എ.​ഇ​ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് യാ​ത്രാ​വി​ല​ക്കെ​ന്ന്​ വ്യാ​ജ​പ്ര​ചാ​ര​ണം. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇന്ന് രാവിലെ മുതല്‍ ഈ വ്യാജപ്രചരണം നടക്കുന്നത്. നേരത്തെ കോവിഡ് രൂക്ഷമായിരുന്ന സമയത്ത് സൗദിയിലേക്ക് 20 രാജ്യങ്ങളില്‍ നിന്ന് താല്‍ക്കാലിക യാത്രവിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് സൗദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരുന്ന പോസ്റ്ററില്‍ പുതിയ തീയതി കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് വ്യാജപ്രചാരണം.

ഇന്ത്യ, പാകിസ്ഥാന്‍, യു.​എ.​ഇ, ഈജിപ്ത് തുടങ്ങി 20 രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് നേരത്തെ യാത്രാവിലക്കുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതെല്ലാം ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ അന്നിറങ്ങിയ അറബി ഭാഷയിലുള്ള പോസ്റ്ററില്‍ ഇന്നത്തെ തീയതിയും ഇന്ന് രാത്രി ഒമ്പത് മണിമുതലാണ് വിലക്ക് നിലവില്‍ വരുന്നതെന്നും അറബിയില്‍ തന്നെ കൂട്ടിച്ചേര്‍ത്താണ് ചിലര്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത്.

ഈ പോസ്റ്ററിന്‍റെ ഉറവിടം വ്യക്തമല്ലെങ്കിലും കാര്യമറിയാതെ നിരവധി പേരാണ് ഇത് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കുന്നത്. ഇ​ത്​ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ വാര്‍ത്ത ശരിയാണോ എന്നറിയാന്‍ നിരവധി പ്രവാസികളാണ് മാധ്യമപ്രവര്‍ത്തകരെയും മറ്റും ബന്ധപ്പെടുന്നത്. എന്നാല്‍ ഇത് തീര്‍ത്തും തെറ്റായ പ്രചാരണമാണ്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ സൗദിയില്‍ കടുത്ത ശിക്ഷ നടപടികള്‍ നേരിടേണ്ടിവരുമെന്നതിനാല്‍ ഇത്തരം വ്യാജ പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും പ്രവാസികള്‍ വിട്ടുനില്‍ക്കണം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കന്നിവോട്ടര്‍മാരേ…. വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ…

0
1. സമ്മതിദായകന്‍ പോളിങ് ബൂത്തിലെത്തുന്നു. 2. ഒന്നാം പോളിങ് ഓഫീസര്‍ വോട്ടര്‍ പട്ടികയിലെ...

തൃശൂരില്‍ 500 രൂപ വോട്ടു ചെയ്യാന്‍ ബിജെപി നല്‍കിയെന്ന് പരാതി

0
തൃശൂർ : തൃശൂരില്‍ വോട്ടു ചെയ്യാന്‍ 500 രൂപ...

യു.എ.ഇയിലെ ആദ്യ വെർട്ടിപോർട്ടിന് ജി.സി.എ.എയുടെ പ്രവർത്തനാനുമതി

0
ദുബൈ: യു.എ.ഇയിലെ ആദ്യ വെർട്ടിപോർട്ടിന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ.)...

ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം ഹൈക്കോടതി സ്​റ്റേ ചെയ്​തു

0
കൊച്ചി: ശബരിമല വിമാനത്താവളത്തിനായി കാഞ്ഞിരപ്പള്ളി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ പുറപ്പെടുവിച്ച...