ഹരിപ്പാട്: കോവിഡുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വ്യാജവാർത്ത പ്രചരിപ്പിച്ചതിന് പ്രവാസി മലയാളിക്കെതിരേ കേസെടുത്തു. ബഹ്റൈനിൽ ജോലിചെയ്യുന്ന വീയപുരം സ്വദേശി കോശി തോമസിനെതിരെയാണ് പോലീസ് കേസെടുത്തത്. ഹരിപ്പാട് കച്ചേരി ജംഗ്ഷനിലെ കടകളിൽ കോവിഡ് ബാധിതനായ തകഴി സ്വദേശി കയറിയെന്ന് ഇയാള് സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടത്തിയത്. ഇതിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിയാണ് പ്രതിക്കെതിരേ കേസെടുത്തതെന്ന് ഹരിപ്പാട് സി.ഐ ഫയാസ് പറഞ്ഞു.
കോവിഡ് രോഗി കറങ്ങി നടന്നെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചു ; പ്രവാസി മലയാളിക്കെതിരേ കേസെടുത്ത് പോലീസ്
RECENT NEWS
Advertisment