കൊവിഡ് 19 വ്യാജ പ്രചാരണം : പത്തനംതിട്ടയിൽ ഒരാൾക്കെതിരെ കേസ്സെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊവിഡ് 19 ആയി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തിയതിൽ പത്തനംതിട്ടയിൽ ഒരാൾക്കെതിരെ കേസ്സെടുത്തു. ഇറ്റലിയിൽ നിന്നെത്തിയ പന്തളം സ്വദേശിക്ക് കോവിഡ് 19 സ്ഥിരീകരിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് പ്രവാസിക്കെതിരെയാണ് പന്തളം പോലീസ് കേസ്സെടുത്തത്. സമൂഹ മാധ്യമങ്ങളിലാണ് വ്യാജ പ്രചാരണം നടത്തിയത്.

ജില്ലയിൽ 12 പേരുടെ സ്രവ സാംപിൾ പരിശോധന ഫലം വരാനുണ്ട്. 21 പേരാണ്  കോവിഡ് 19 ലക്ഷണങ്ങളുമായി പത്തനംതിട്ടയിൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ 788 പേരടക്കം വീടുകളിൽ 1254 പേർ നിരീക്ഷണത്തിലുണ്ട്.12 പരിശോധനാ ഫലങ്ങളാണ് ഇനി വരാനുള്ളത്. ബസ്സ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ 70 സംഘങ്ങൾ നടത്തിയ പരിശോധനകളിൽ പനി ലക്ഷണങ്ങൾ കണ്ടെത്തിയവർ 6 പേരോട് വീടുകളിൽ തുടരാൻ നിർദേശം നൽകി.

കോവിഡ് ലക്ഷണങ്ങളുള്ള ഇതര സംസ്ഥാന തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദേശ രാജ്യങ്ങളിൽ നിന്ന് കൂടുതൽ പേർ എത്തുന്ന സാഹചര്യത്തിൽ താഴെ തട്ടിൽ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താനാണ് തീരുമാനം. ഒരാഴ്ചയിലധികം നിലവിലുള്ള രീതിയിൽ ട്രാക്കിംക്ക് സംവിധാനം പ്രവർത്തിക്കേണ്ടിവരുമെന്നാണ് വിലയിരുത്തൽ. നിരീക്ഷണത്തിലുള്ളവർ സഹകരിക്കാത്തത് ആരോഗ്യവകുപ്പ് ജീവനക്കാർക്കും ജില്ലാ ഭരണകൂടത്തിനും വെല്ലുവിളി ആകുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...