കൊവിഡ് 19 വ്യാപിക്കുന്നതിനിടെ ലൈസന്‍സില്ലാതെ സാനിറ്റൈസർ നിർമ്മാണം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കൊവിഡ് 19 വ്യാപിക്കുന്നതിനിടെ ലൈസന്‍സില്ലാതെ സാനിറ്റൈസർ നിർമ്മാണം വ്യാപകമാകുന്നു. പാലക്കാട് മുതലമടയിൽ ലൈസൻസില്ലാതെ നിർമ്മിച്ച വ്യാജ സാനിറ്റൈസറുകൾ ഡ്രഗ്സ് കണ്ട്രോൾ വിഭാഗം പിടികൂടി. രണ്ടിരട്ടി വിലയ്ക്കാണ് സാനിറ്റൈസറുകൾ വിപണിയിലെത്തിക്കുന്നത്. മുതലമടയിലെ പോത്തമ്പാടത്ത് പ്രവർത്തിക്കുന്ന ഹാപ്പി ഹെർബൽ കെയർ എന്ന സ്ഥാപനത്തിലാണ് ഡ്രഗ്സ് കണ്ട്രോൾ വിഭാഗം മിന്നൽ പരിശോധന നടത്തിയത്.

നിർമ്മാണ ലൈസൻസില്ലാതെ നിർമ്മിച്ചതും കൂടിയ വില രേഖപ്പെടുത്തിയതുമായ നൂറുകണക്കിന് സാനിറ്റൈസർ ബോട്ടിലുകളും നിർമ്മാണ ഉപകരണങ്ങളുമാണ് പിടിച്ചെടുത്തത്. വ്യാജമായ ലൈസൻസ് ലേബൽ പ്രിന്റ് ചെയ്ത 100 ml ബോട്ടിലുകൾ 180 രൂപയ്ക്കാണ് വിൽപ്പന നടത്തിയത്. സംസ്ഥാനത്തു കൊവിഡ് 19 സ്ഥിരീകരിചത് മുതൽ സാനിറ്റൈസറുകൾക്ക് വലിയ ക്ഷാമമാണ് നേരിടുന്നത്. ഇത് മുതലെടുത്താണ് ഗുണനിലവരമില്ലാത്ത സാനിറ്റൈസറുകൾ വില കൂട്ടി വിപണിയിലെത്തിക്കുന്നത്. യാതൊരു മാനദണ്ഡവും പാലിക്കാതെ നിർമ്മിക്കുന്ന ഇത്തരം ഉത്പന്നങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. കണ്ടെടുത്ത സാനിറ്റൈസറുകളും രേഖകളും ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...