വാടക വീട്ടിൽനിന്ന് കള്ളനോട്ടും അച്ചടി യന്ത്രങ്ങളും കണ്ടെടുത്ത സംഭവo ; പ്രതി തമിഴ്നാട്ടിൽ ഉള്ളതായി സൂചന ലഭിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂർ : ഏഴംകുളം പ്ലാന്റേഷൻമുക്കിനടുത്തുള്ള വാടക വീട്ടിൽനിന്ന് കള്ളനോട്ടും അച്ചടി യന്ത്രങ്ങളും കണ്ടെടുത്ത സംഭവത്തിൽ വീട് വാടകയ്ക്ക് എടുത്തിരുന്ന പത്തനാപുരം മാങ്കോട് സ്വദേശി അനസ് തമിഴ്നാട്ടിൽ ഉള്ളതായി സൂചന ലഭിച്ചു. ഇതിനെ തുടർന്ന് പോലീസ് അന്വേഷണം അവിടേക്ക് വ്യാപിപ്പിച്ചു. സൈബർസെല്ലിന്‍റെ സഹായത്തോടെ മൊബൈൽ ഫോൺ വഴിയുള്ള അന്വേഷണമാണ് നടക്കുന്നത്. ഉടൻ തന്നെ പിടികൂടാൻ കഴിയുമെന്നാണു സൂചന.

വാടക വീട്ടിൽ നിന്ന് 2000 രൂപയുടെ 140, 500 രൂപയുടെ ഒന്ന്, 100 രൂപയുടെ 13 നോട്ടുകളും മഷിക്കുപ്പികളും കണ്ടെടുത്തു. അനസിന്‍റെ മാങ്കോടുള്ള വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിലും പേപ്പറിൽ പ്രിന്റു ചെയ്തു വെച്ചിരുന്ന ഒട്ടേറെ നോട്ടുകളും അച്ചടി യന്ത്രവും പോലീസ് കണ്ടെടുത്തിരുന്നു.

തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി തമിഴ്നാട്ടിൽ ഉള്ളതായി സൂചന ലഭിച്ചത്. ഇതിനിടയിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുമെന്നും സൂചനയുണ്ട്. കഴിഞ്ഞ 23ന് ആണ് ഏഴംകുളം പ്ലാന്റേഷൻമുക്കിലുള്ള വാടക വീട്ടിൽ നിന്ന് കള്ളനോട്ടുകൾ പേപ്പറിൽ പ്രിന്റു ചെയ്തു വെച്ചിരുന്നതും അച്ചടി യന്ത്രവും പോലീസ് കണ്ടെടുത്തത്.

6 മാസം മുൻപായിരുന്നു സ്കൂളുകളിൽ ബുക്ക് പ്രിന്റു ചെയ്തു കൊടുക്കുന്നതിനെന്നും പറഞ്ഞ് അനസ് പ്ലാന്റേഷൻമുക്കിൽ വീട് വാടകയ്ക്ക് എടുത്തത്. എന്നാൽ ഒന്നര മാസത്തിനു ശേഷം വാടക ഒന്നും നൽകാതെ ഇയാൾ വാടക വീട്ടിൽ നിന്ന് സ്ഥലം വിട്ടിരുന്നു. വാടക നൽകാത്തതിനെ തുടർന്ന് കെട്ടിട ഉടമ അനസിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വാടക വീട് മറ്റാർക്കെങ്കിലും നൽകുന്നതിനായി വീട് തുറന്നു വൃത്തിയാക്കുന്നതിനിടയിലാണ് പേപ്പറിൽ കള്ളനോട്ട് പ്രിന്റു ചെയ്തു വെച്ചിരുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പോലീസ് സ്ഥലത്തെ കള്ളനോട്ടുകൾ കണ്ടെടുക്കുകയായിരുന്നു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...