വ്യാജ ഫോൺ കോൾ തട്ടിപ്പ് ; കോട്ടയം നഗരത്തിൽ ആംബുലൻസുകളെ കൂട്ടത്തോടെ വിളിച്ചുവരുത്തി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയം നഗരത്തിൽ ആംബുലൻസുകളെ കൂട്ടത്തോടെ വിളിച്ചുവരുത്തി കബളിപ്പിച്ചതായി പരാതി. പരുക്കേറ്റ രോഗിയെ നെടുമ്പാശ്ശേരിയിൽ എത്തിക്കണമെന്ന് പറഞ്ഞാണ് ആംബുലൻസ് വിളിച്ചുവരുത്തിയത്. ഫോൺ വിളിയെ തുടർന്ന് നാഗമ്പടം ബസ് സ്റ്റാൻഡ് പരിസരത്ത് ആംബുലൻസ് കൂട്ടത്തോടെ എത്തി.

ഹിന്ദി സംസാരിക്കുന്നയാളാണ് എല്ലാ ആംബുലൻസ് ഡ്രൈവർമാരെയും ഫോണിൽ വിളിച്ചത്. മധ്യപ്രദേശിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നമ്പരുള്ള ആളാണ് വിളിച്ചു വരുത്തിയിരിക്കുന്നത്. നവീൻ കുമാർ എന്ന ആളുടെ പേരിലാണ് നമ്പരുള്ളത്. എല്ലാ ഡ്രൈവർമാർക്കും ഗൂഗിൾ പേ നമ്പർ അയച്ചുകൊടുക്കുകയും പണം അയക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചുവെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ കോട്ടയം സൈബർ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...

ബ്രിക്സ് ആർക്കും എതിരല്ലെന്നും എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് താൽപ്പര്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായി. ബ്രിക്സ് ആർക്കും എതിരല്ലെന്നും എല്ലാവരെയും...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...