തൃപ്പൂണിത്തുറയിൽ ശബരിമല കർമസമിതിയുടെ പേരിൽ വ്യാജ പോസ്റ്റർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ തൃപ്പൂണിത്തുറയില്‍ ശബരിമല കര്‍മസമിതിയുടെ പേരില്‍ വ്യാജ പോസ്റ്റര്‍. ബിജെപിക്ക് വോട്ട് ചെയ്ത് സിപിഎമ്മിനെ വിജയിപ്പിക്കരുതെന്ന് എഴുതിയ പോസ്റ്ററുകളാണ് ശബരിമല കര്‍മ്മസമിതിയുടെ പേരില്‍ മണ്ഡലത്തില്‍ വ്യാപകമായി പതിച്ചിരിക്കുന്നത്.

എന്നാല്‍ തങ്ങളല്ല പോസ്റ്ററുകള്‍ക്ക് പിന്നിലെന്ന് കര്‍മസമിതി വ്യക്തമാക്കി. പോസ്റ്ററിന്റെ ഗുണഭോക്താവ് കെ.ബാബുവാണെന്നും ബാബുവിനെതിരേ പരാതി നല്‍കുമെന്നും ബിജെപി സ്ഥാനാര്‍ഥി ഡോ. കെ.എസ്.രാധാകൃഷ്ണന്‍ പറഞ്ഞു.

‘പോസ്റ്ററിന്റെ ഗുണഭോക്താവ് യുഡിഎഫ് സ്ഥാനാര്‍ഥി കെ.ബാബുവാണ്. ഒന്നുകില്‍ അതിന്റെ ഉത്തരവാദിത്തം ബാബു നിഷേധിക്കണം. അല്ലെങ്കില്‍ അദ്ദേഹത്തിനെതിരേ കേസെടുക്കേണ്ടി വരും. ഈ ഒരു നിലയിലേക്ക് താഴരുത്. പരാജയഭീതി ബാബുവിനെ ഗ്രസിച്ചിരിക്കുന്നു ‘-രാധാകൃഷ്ണന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...