നാളെ തമിഴ്‌നാടും പുതുച്ചേരിയും പോളിംഗ് ബൂത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: കേരളത്തിനൊപ്പം തമിഴ്നാടും പുതുച്ചേരിയും നാളെ പോളിംഗ് ബൂത്തിലേക്ക്. ഇരു സംസ്ഥാനങ്ങളിലും അവസാന മണിക്കൂറുകളില്‍ ചൂടേറിയ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടന്നത്. പരമാവധി ആളുകളെ പങ്കെടുപ്പിച്ച്‌ നാടും നഗരവും ഇളക്കിമറിച്ചായിരുന്നു റോഡ് ഷോകള്‍.

ഏപ്രില്‍ ആറിന് ഒറ്റഘട്ടമായാണ് തമിഴ്‌നാട്ടിലും നിയമസഭ തെരഞ്ഞെടുപ്പ്. 234 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഡി.എം.കെ സഖ്യവും ബി.ജെ.പി എ.ഐ.ഡി.എം.കെ സഖ്യവും തമ്മിലാണ് പ്രധാന മത്സരം. കോണ്‍ഗ്രസ്, സിപിഎം, സിപിഐ, മുസ്‌ലിം ലീഗ് എന്നീ പാര്‍ട്ടികളും ഡിഎംകെക്കൊപ്പം ചേര്‍ന്ന് മത്സരിക്കുന്നുണ്ട്. ജയലളിത അന്തരിച്ചതോടെ അണ്ണാ ഡിഎംകെ വലിയ പ്രതിസന്ധിയാണ് നേരിട്ടത്. ബിജെപിയുടെ ശക്തി കൊണ്ട് അതിനെ നേരിടാനാണ് എ.ഐ.എ.ഡി.എം.കെയുടെ ശ്രമം. അണ്ണാ ഡിഎംകെ, ബിജെപി സഖ്യത്തിനായി ബിജെപിയുടെ കേന്ദ്രനേതാക്കളെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ പ്രചാരണത്തിനെത്തിയിരുന്നു.

അതേസമയം, ശശികലയുടെ അനന്തരവന്‍ ടി.ടി.വി. ദിനകരന്‍ തനിച്ചാണ് മത്സരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലടക്കം ഡിഎംകെ നേട്ടമുണ്ടാക്കിയിരുന്നു. അതേ ട്രെന്‍ഡ് നിയമസഭാ തിരഞ്ഞെടുപ്പിലും തുടരുമെന്നാണ് എം.കെ. സ്റ്റാലിന്‍ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...