തൃശൂര്‍ : സ്പീക്കര്‍ എം.ബി രാജേഷിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയാണെന്ന വ്യാജേന ജോലി തട്ടിപ്പ് നടത്തിയ യുവാവിനെ തൃശൂരില്‍ അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി പ്രവീണ്‍ ബാലചന്ദ്രനാണ് പിടിയിലായത്. കോട്ടയത്താണ് ഇയാള്‍ക്കെതിരെയുള്ള തട്ടിപ്പ് പരാതി വന്നത്. വടക്കാഞ്ചേരി അത്താണി മിണാലൂരിലെ ഫ്ലാറ്റില്‍നിന്നാണ് ഇയാളെ പിടികൂടിയത്. പ്രവീണിനെതിരെ സ്പീക്കറുടെ ഓഫീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡി.ജി.പിക്ക് പരാതിയും നല്‍കിയിരുന്നു. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി നിയമനം ലഭിച്ചെന്ന ഇയാളുടെ വ്യാജ സന്ദേശവും പോലീസിന് ലഭിച്ചിട്ടുണ്ട്.
സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് പണം തട്ടിപ്പ് ; പ്രതി അറസ്റ്റില്‍
RECENT NEWS
Advertisment