നെടുമ്പാശേരി: വ്യാജരേഖ ഉപയോഗിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച യാത്രക്കാരനെയും ഇതിനു സഹായം നല്കിയ എയര്‍ലൈന്‍സ് ജീവനക്കാരനെയും പിടികൂടി.
സ്പൈസ്ജെറ്റ് ജീവനക്കാരനായ വൈപ്പിന്‍ സ്വദേശി കീത്ത് ജോസഫ് (30), യുകെയിലേക്ക് പോകാന്‍ എത്തിയ കോട്ടയം സ്വദേശി ഷെഫിന് (28) എന്നിവരാണ് പിടിയിലായത്. എമിഗ്രേഷന്‍ വിഭാഗമാണ് ഇവരെ പിടികൂടിയത്. യാത്രക്കാരന്റെ വിസയിലും പാസ്പോര്‍ട്ടിലും കൃത്രിമം കണ്ടത്തിയതിനെ തുടര്‍ന്ന് ഇരുവരും കുടുങ്ങുകയായിരുന്നു. നെടുമ്പാശേരി പോലീസിനു ഇവരെ കൈമാറി.