കൊച്ചി: വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയതിന് ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയില്‍. ബംഗാളിലെ ഇസ്ലാംപുര്‍ സ്വദേശി സജിത്ത് മൊണ്ഡല്‍ (30 ) ആണ് പോലീസ് പിടിയിലായത്. മുവാറ്റുപുഴ കീച്ചേരിപടിയില്‍ ട്രെയിന്‍, ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിംഗ് സ്ഥാപനം നടത്തി വരുകയായിരുന്നു ഇയാള്‍. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് ഇയാള്‍ വ്യാജ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയത്. കഴിഞ്ഞ ഒരാഴ്ച്ച ഇയാളെ പോലീസ് നിരീക്ഷിക്കുകയായിരുന്നു.
വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയതിന് ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയില്‍
RECENT NEWS
Advertisment