കൊവിഡ് മാനദണ്ഡം ലംഘിച്ച് ട്യൂഷൻ സെന്ററിൽ ക്ലാസ് : കോട്ടക്കലിൽ രണ്ട് പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടക്കൽ : കൊവിഡ് മാനദണ്ഡം ലംഘിച്ച് ട്യൂഷൻ സെന്ററിൽ ക്ലാസ് നടത്തിയ സംഭവത്തിൽ രണ്ട് പേര്‍ അറസ്റ്റില്‍. കോട്ടക്കൽ പറമ്പിലങ്ങാടിയിലെ യൂണിവേഴ്‌സൽ സെന്റർ നടത്തിപ്പുകാരായ രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ചൈൽഡ് ലൈൻ നടത്തിയ പരിശോധനയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ 200 ഓളം കുട്ടികളെ ഒന്നിച്ചിരുത്തി ക്ലാസ് നടത്തിയെന്നാണ് കണ്ടെത്തിയത്.

കൊവിഡ് ബാധിച്ച വിദ്യാർഥികളുമായി സമ്പർക്കം പുലർത്തിയവരും മറ്റു കുട്ടികളുമായി ഇടപഴകിയിരുന്നതായും അധികൃതർ കണ്ടെത്തി. സംഭവത്തിൽ കഴിഞ്ഞ ദിവസം ളക്ടർ, ഡി എംഒ, സി ഡബ്യു സി ചെയർമാൻ എന്നിവർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് നടപടി.  സെന്ററിലെ മുഴുവൻ കുട്ടികളെയും വീട്ടിലേക്ക് പറഞ്ഞ് വിടാൻ പോലീസ് നിർദേശം നൽകുകയായിരുന്നു. സംഭവത്തിൽ മാനേജരടക്കം രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് കോട്ടക്കൽ സി ഐ എം സുജിത്ത് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...