കോഴി ഫാമിൽ ചാരായ വേട്ടയ്ക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ വ്യാജ വാറ്റു സംഘത്തിൻ്റെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വെള്ളനാട്ട് കോഴി ഫാമിൽ ചാരായ വേട്ടയ്ക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ വ്യാജ വാറ്റു സംഘത്തിൻ്റെ ആക്രമണം. ചാരായ വാറ്റ് സംഘം രണ്ടു ഉദ്യോഗസ്ഥരെ വെട്ടി പരിക്കേൽപ്പിച്ചു. മറ്റൊരു ഉദ്യോഗസ്ഥനെ മര്‍ദിച്ചു. ജിഷ്ണു, ശ്രീകാന്ത് എന്നീ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കാണ് വെട്ടേറ്റത്. ഗോകുൽ എന്ന ഉദ്യോഗസ്ഥനെ പ്രതികള്‍ മര്‍ദിച്ചു. ഇവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദ്യോഗസ്ഥരെ ആക്രമിച്ച കോഴി ഫാം ഉടമ വാമദേവനെയും കൂട്ടാളി മനോഹരനെയും എക്സൈസ് പിടികൂടി.

വെള്ളനാട്ട് മിത്രാ നികേതന് സമീപമുള്ള കോഴി ഫാമിൽ വാറ്റ് ചാരം വിൽക്കുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം ഇവിടെ പരിശോധനയ്ക്കെത്തിയത്. ആര്യനാട് എക്സൈസ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്സൈസ് സംഘം കോഴി ഫാമിലെത്തിയപ്പോള്‍ ഇവരെ ആക്രമിക്കുകയായിരുന്നു. കത്തി ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു ആക്രമണം. കോഴി ഫാമിലെ വാട്ടര്‍ ടാങ്കിൽ സൂക്ഷിച്ചിരുന്ന പത്തു ലിറ്റര്‍ ചാരായം പിടികൂടി. പ്രതികള്‍ നേരത്തെയും അബ്കാരി കേസുകളിൽ ഉള്‍പ്പെട്ടിട്ടുള്ളവരാണെന്ന് എക്സൈസ് അറിയിച്ചു. എക്സൈസ് പോലീസിനും പരാതി നൽകും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പോക്സോ കേസിൽ ജാമ്യത്തിലറങ്ങിയ പ്രതി വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ

0
കണ്ണൂർ: പോക്സോ കേസിൽ ജാമ്യത്തിലറങ്ങിയ പ്രതി വീണ്ടും പോക്സോ കേസിൽ അറസ്റ്റിലായി....

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസ്സിന് തീപിടിച്ചു

0
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസ്സിന് തീപിടിച്ചു. പാച്ചല്ലൂർ എൽ.പി. സ്‌കൂളിന് മുന്നിൽവെച്ചാണ്...

പൊതിച്ചോര്‍ വിതരണം നിരോധിക്കുന്നതു കൊണ്ട് എന്ത് നേട്ടമാണ് യുഡിഎഫ് സര്‍ക്കാരിനും ആരോഗ്യമന്ത്രിക്കുമുളളതെന്ന് പ്രതിപക്ഷ നേതാവ്...

0
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ഡിവൈഎഫ്‌ഐ വര്‍ഷങ്ങളായി മുടങ്ങാതെ നടത്തി...

പാമ്പ് കടിയേറ്റുള്ള മരണം ആസൂത്രിത കൊലപാതകം ; ഭാര്യയും ആൺസുഹൃത്തും അറസ്റ്റിൽ

0
മീററ്റ്: യുവാവ് പാമ്പുകടിയേറ്റ് മരിച്ചതില്‍ ഭാര്യയും ആൺസുഹൃത്തും അറസ്റ്റിൽ. യുവാവിനെ പാമ്പിനെകൊണ്ട്...