വ്യാജ അശ്ലീല വീഡിയോ വിദേശത്ത് നിന്നും അയച്ചയാളെ ചോദ്യം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റേതെന്ന പേരില്‍ പ്രചരിപ്പിച്ച വ്യാജ അശ്ലീല വീഡിയോ വിദേശത്ത് നിന്നും അയച്ചയാളെ ചോദ്യം ചെയ്തു. വീഡിയോ കോള്‍ വഴിയാണ് സൗദി അറേബ്യയിലുള്ള അരുക്കുറ്റി സ്വദേശിയെ തൃക്കാക്കര പോലീസ് ചോദ്യം ചെയ്തത്. വീഡിയോ അയച്ചത് ഇയാളാണെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് തൃക്കാക്കര പോലീസ് പറയുന്നു. അപ്പോഴും ഉറവിടം വ്യക്തമല്ല. സൗദി അറേബ്യയിലുള്ള അരുക്കുറ്റി സ്വദേശിയാണ് കേസില്‍ അറസ്റ്റിലായ പ്രതിക്ക് വീഡിയോ അയച്ചതെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. അരുക്കുറ്റി സ്വദേശി കൂടിയായ നസീറിനാണ് ഈ വീഡിയോ ആദ്യം അയച്ചു നല്‍കിയതെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

ദൃശ്യങ്ങളില്‍ എന്തെങ്കിലും സംശയം തോന്നുന്നുണ്ടോ എന്ന ചോദ്യത്തോടെയാണ് ഇരുവര്‍ക്കും സൗദിയിലുള്ള സുഹൃത്ത് അയച്ചു കൊടുത്തത്. പിന്നീട് വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.അതേസമയം ജോ ജോസഫാണ് ദൃശ്യങ്ങളിലുള്ളതെന്ന് സൗദിയിലുള്ള വ്യക്തി പറഞ്ഞിട്ടില്ല. എന്തെങ്കിലും സംശയം തോന്നുണ്ടോയെന്ന് മാത്രമാണ് ഇയാള്‍ ചോദിച്ചിരിക്കുന്നത്. ഇത് പോലീസില്‍ ആശയകുഴപ്പം സൃഷ്ടിക്കുന്നുണ്ട്. ജോ ജോസഫിനെതിരായ നീക്കമാണ് ലക്ഷ്യമെങ്കില്‍ എന്തുകൊണ്ട് പേര് പറഞ്ഞില്ലെന്നതും നിര്‍ണായകമാണ്. നിലവില്‍ ഏഴ് പേരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാസികൾക്കുള്ള പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു

0
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ...

ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ല ; ഭരണ വീഴ്ചകളും കാരണമായെന്ന്...

0
വിശാഖപട്ടണം: ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ലെന്നും രാജ്യത്തെ...

മംഗളൂരുവിനെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതിൽ വിയോജിപ്പ് ; റെയിൽവേ മന്ത്രിക്ക് കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസർഗോഡ് : ഉള്ളാൾമുതൽ മംഗളൂരുവരെയുള്ള സ്റ്റേഷനുകൾ പാലക്കാട് ഡിവിഷനുകീഴിൽനിന്ന് മൈസൂരു ഡിവിഷനിലേക്ക്...

രാഹുല്‍ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരത്തിന് മുന്നില്‍ മുട്ടുമടക്കി ; പെല്ലറ്റ് ആക്രമണത്തില്‍ ഡല്‍ഹി പോലീസ്...

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനിടയിലെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഡല്‍ഹി...