കുന്നംകുളo : കുന്നംകുളത്ത് ഉദ്ഘാടന വേദിയില്‍ കെ.കെ. രമ കുഴഞ്ഞുവീണു . കുന്നംകുളത്ത് നടന്ന അഖിലേന്ത്യ ജനാധിപത്യ മഹിള ഫെഡറേഷന്‍ റവല്യൂഷണറി മഹിളാ ഫെഡറേഷന്‍ സംയുക്ത സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് എംഎല്‍എ വേദിയില്‍ കുഴഞ്ഞു വീണത്. വേദിയില്‍ കുഴഞ്ഞ് വീണ എംഎല്‍എയെ സമീപത്തെ മലങ്കര ആശുപത്രിയിലെത്തിച്ച് ചികിത്സക്ക് വിധേയയാക്കി. യാത്രാക്ഷീണമാണ് കുഴഞ്ഞു വീഴാന്‍ കാരണമായതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
കുന്നംകുളത്ത് ഉദ്ഘാടന വേദിയില്‍ കെ.കെ. രമ കുഴഞ്ഞുവീണു
RECENT NEWS
Advertisment



























