വീണ്ടും കൊഴിഞ്ഞുപോക്ക് ? ; കോൺഗ്രസ് മുൻമുഖ്യമന്ത്രി കമല്‍നാഥ് ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം

For full experience, Download our mobile application:
Get it on Google Play

ഡൽഹി : മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ കമല്‍നാഥ് ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം. തെരഞ്ഞെടുപ്പ് തിരിച്ചടിയെ തുടർന്ന് സംസ്ഥാന നേതൃത്വത്തില്‍ എഐസിസി അഴിച്ചുപണി നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മധ്യപ്രദേശിലെ നേതൃ ചുമതലകളില്‍ നിന്ന് കമല്‍നാഥിനെ കോണ്‍ഗ്രസ് നീക്കി. ഈ സാഹചര്യത്തില്‍ കമല്‍നാഥ് കോണ്‍ഗ്രസ് വിടുമെന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തി കമല്‍നാഥ് സോണിയഗാന്ധിയെ കണ്ട് രാജ്യസഭ സീറ്റ് ആവശ്യം മുന്നോട്ട് വെച്ചിരുന്നു.

മുൻ മുഖ്യമന്ത്രിയായിരുന്ന കമൽനാഥിന് എംഎൽഎ ആയി മാത്രം സംസ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്നാണ് വിവരം. എന്നാൽ രാജ്യസഭാ സീറ്റ് ആവശ്യം കോൺഗ്രസ് തളളിയെന്നാണ് സൂചന. ഇതോടെയാണ് ബിജെപിയിൽ ചേരുമെന്ന സൂചന പുറത്ത് വന്നത്. കമൽനാഥിനും മകനും ബിജെപി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സൂചന. കമല്‍നാഥിനൊപ്പം മകൻ നകുൽ നാഥ്, രാജ്യസഭാ എംപിയായ വിവേക് തൻഖ എന്നിവരും ബിജെപിയില്‍ ചേരുമെന്നാണ് വിവരം. കോൺഗ്രസിന്റെ ഭാഗത്ത് നിന്നും അനുനയ നീക്കവും ഇപ്പോൾ പുരോഗമിക്കുകയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേസ് നടത്തിപ്പിനായി ​ഗൂ​ഗിൾ പേയിൽ സഹായമഭ്യർഥിച്ച് അർജുൻ ആയങ്കി

0
തൃശൂർ: കേസ് നടത്തിപ്പിനായി ​ഗൂ​ഗിൾ പേയിൽ സഹായമഭ്യർഥിച്ച് അർജുൻ ആയങ്കി....

കനത്ത മഴ , തൃശൂരിലും അവധി പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന...

സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം അറിയാൻ ഇനി മുതൽ ഔദ്യോഗിക ആപ്പ് തയ്യാർ

0
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം അറിയാൻ ഇനി മുതൽ...

സംസ്ഥാനത്തെ ആദ്യത്തെ ഐ.എസ്.ഒ സര്‍ട്ടിഫൈഡ് ജില്ല പോലീസ് ഓഫീസ് പത്തനംതിട്ടയില്‍ : മന്ത്രി രമേശ്...

0
പത്തനംതിട്ട : സംസ്ഥാനത്ത് ആദ്യമായി ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ജില്ല പോലീസ്...