പ്രിയദർശിനിയുടെ വരവിൽ വരുമാനം കുറഞ്ഞു; ചീനിക്കാസ് സർവീസ് നിർത്തി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചതിന് പിന്നാലെ വരുമാനം പകുതിയായി കുറഞ്ഞെന്ന് ആരോപിച്ച് സര്‍വീസ് അവസാനിപ്പിച്ച് സ്വകാര്യ ബസ്. ചാലക്കുടി-മലക്കപ്പാറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘ചീനിക്കാസ്’ ബസ് ആണ് ഓട്ടം അവസാനിപ്പിച്ചത്. പതിനായിരം രൂപയില്‍ നിന്ന് കളക്ഷന്‍ 5,000 രൂപയായി കുറഞ്ഞതിന് പിന്നാലെയാണ് സര്‍വീസ് നിര്‍ത്താന്‍ തീരുമാനിച്ചത്. 60 വര്‍ഷത്തിലേറെയായി ഈ റൂട്ടില്‍ പെര്‍മിറ്റ് ഉള്ള ബസ് ആണ് ചീനിക്കാസ്. പ്രിയദര്‍ശിനി ബസ് വന്നതോടെ വരുമാനം കുറയുകയും ജീവനക്കാര്‍ക്ക് കൂലി നല്‍കാന്‍ പോലും കഴിയാത്ത സാഹചര്യം ഉരുത്തിരിയുകയുമായിരുന്നു.

പ്രത്യേക അറിയിപ്പ് എന്ന നിലയില്‍ ബസിന് മുന്നില്‍ സര്‍വ്വീസ് നിര്‍ത്തുകയാണെന്ന് അറിയിച്ച് ഒരു ഫ്‌ളക്‌സും തൂക്കിയിരുന്നു. ‘കാനന പാതയില്‍ കല്ലും മുള്ളും വന്യമൃഗങ്ങളും നിറഞ്ഞ വഴികളിലൂടെ യാത്രക്കാരായ നിങ്ങളെ യഥാസ്ഥലത്തേയ്ക്ക് സുരക്ഷിതമായി എത്തിക്കുവാന്‍ വാല്‍പ്പാറ-ചാലക്കുടി റൂട്ടില്‍ ചീനിക്കാസ് ബസ് സര്‍വ്വീസ് ഇനിയില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തകര്‍ച്ചയിലെത്തിയ പ്രസ്ഥാനം പ്രിയദര്‍ശിനിയുടെ വരവോടെ പൂര്‍ണ്ണമായി തകര്‍ച്ചയിലായി. ആരോടും പരിഭവമില്ല, പരാതികളില്ല’, എന്നാണ് ഫ്‌ളക്‌സിലെ വരികള്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെന്മേനിയിൽ കൃഷിഭവനിലും വെറ്ററിനറി സബ് സെന്ററിലും മോഷണശ്രമം ; തുടർച്ചയായ സംഭവങ്ങളിൽ ദുരൂഹത

0
നെന്മേനി: വയനാട് നെന്മേനി കൃഷിഭവനിലും വെറ്ററനറി സബ് സെന്‍റെറിലും മോഷണ ശ്രമം....
CRIME SCENE

രണ്ട് കുട്ടികളുടെ അമ്മയായ നൃത്താധ്യാപികയെ കൊലപ്പെടുത്തി സുഹൃത്ത് ; വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടത് പ്രകോപനം

0
ചെറുതുരുത്തി: തൃശ്ശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ നൃത്താധ്യാപികയെ കഴുത്തു ഞെരിച്ചു കൊന്നു....

കാസർകോട് പോലീസുകാരനെ കാണാതായി ; അന്വേഷണം

0
രാജപുരം: കാസർകോട് പോലീസുകാരനെ കാണാതായി. രാജപുരം പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള സിവിൽ...

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...