കെ.യു ജെനീഷ് കുമാർ എം എൽ എ – ക്കെതിരെ സാമൂഹ്യ മാധ്യമത്തിലൂടെ വ്യാജ പ്രചാരണം : ഡി.ജി.പിക്ക് പരാതി നൽകി

For full experience, Download our mobile application:
Get it on Google Play

കോന്നി : മനോരമ ഓൺലൈൻ ന്യൂസിന്റെ വ്യാജ കാർഡ് നിർമ്മിച്ച് സാമൂഹ്യ മാധ്യമത്തിലൂടെ വ്യാജ പ്രചാരണം നടത്തുകയും അസഭ്യം വിളിക്കുകയും ചെയ്ത
വ്യക്തികൾക്ക് എതിരെ കോന്നി എം.എല്‍.എ കെ.യു ജെനീഷ് കുമാർ സംസ്ഥാന പോലീസ് മേധാവിക്കും സൈബർ പോലീസിനും പരാതി നൽകി. അപകീർത്തിപ്പെടുത്തൽ, വ്യാജരേഖ നിർമ്മാണം, ആൾമാറാട്ടം, പകർപ്പവകാശ ലംഘനം, വ്യാപാര മുദ്ര ദുരുപയോഗം തടയൽ നിയമം, ഐ ടി ആക്റ്റ്, എന്നിവ പ്രകാരം കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് എം.എല്‍.എ  പരാതി നൽകിയത്. സാവിമോൻ കേയൽ, സലീന, ജോഷി ജോസ് എന്നീ മൂന്ന് സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾക്ക് എതിരെയാണ് പരാതി.

അപകീർത്തികരമായ പോസ്റ്റിനെതിരെ ക്രിമിനൽ നടപടി കൂടാതെ സിവിൽ മാനനഷ്ട കേസ് ഫയൽ ചെയ്യാൻ ഉള്ള നടപടിയും ആരംഭിക്കുമെന്ന് കോന്നി എം.എല്‍.എ യുടെ ഓഫീസ് അറിയിച്ചു. നിയമസഭ അംഗത്തെ അപകീർത്തിപ്പെടുത്തിയതിനെതിരെ സ്പീക്കർക്കും പ്രിവിലേജ് ആന്റ് എത്തിക്സ് കമ്മറ്റിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് അഡ്വ.കെ.യു ജനീഷ് കുമാർ എം എൽ എ. പോസ്റ്റ് വിവാദമായത്തിന് പിന്നാലെ സാവിമോൻ കേയലിന്റെ അക്കൗണ്ടിൽ നിന്ന് പോസ്റ്റ്‌ അപ്രത്യക്ഷമായി. എന്നാൽ വിവിധ വാട്ടസാപ്പ് ഗ്രൂപ്പുകളിലൂടെ ഇതിന്റെ സ്‌ക്രീൻ ഷോട്ട് പ്രചരിക്കുന്നുണ്ട്. യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരും വരെ നിയമ പോരാട്ടം തുടരുമെന്ന് എം.എല്‍.എ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...