ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്ന പ്രദേശത്ത് നിന്ന് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : മലയോര മേഖലയിൽ ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്ന പ്രദേശത്ത് നിന്ന് റവന്യു – ഗ്രാമ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. ഉരുൾ പൊട്ടലിന് സാധ്യതയുള്ള തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിലെ പൂച്ചകുളത്ത് നിന്നുമാണ് ആളുകളെ മാറ്റി പാർപ്പിച്ചത്. ഈ പ്രദേശത്ത് താമസിച്ചു വന്നിരുന്ന പ്ലാവിളയിൽ വീട്ടിൽ ജോസഫിനെയും നാല് പേർ അടങ്ങുന്ന കുടുംബത്തെയും പഞ്ചായത്തിന്റെ അധീനതയിൽ നടത്തുന്ന പകൽ വീട്ടിലേക്ക് ആണ് മാറ്റി പാർപ്പിച്ചത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇവിടെ നിന്ന് മൂന്നു കുടുംബങ്ങളെ കൂടി മാറ്റി താമസിപ്പിക്കേണ്ടതായി വരുമെന്ന് അധികൃതർ അറിയിച്ചു. വർഷങ്ങൾക്ക് മുൻപ് ഈ പ്രദേശത്ത് ഉണ്ടായ ഉരുൾ പൊട്ടലിൽ താഴെ പൂച്ചക്കുളം ഭാഗത്ത് ജനവാസ മേഖലയിൽ റബ്ബർ തോട്ടത്തിൽ ഉരുൾ പൊട്ടുകയും ഏക്കർ കണക്കിന് ഭൂമി ഒലിച്ചു പോവുകയും ചെയ്തിരുന്നു. അന്ന് വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചിലപ്പോൾ വീടുകൾ ഒറ്റപെട്ടു പോവുകയും ചെയ്തിരുന്നു.
—-
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുല്ലപ്പെരിയാർ കനാലിൻ്റേയും വനമേഖലയുടെയും ദൃശ്യം പകർത്തി ; അനുമതിയില്ലാതെ ഡ്രോൺ പറത്തി തമിഴ്നാട് സംഘം

0
ഇടുക്കി: പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയ സംഭവം വിവാദത്തിൽ. പെരിയാർ...

ചിക്കുൻഗുനിയ വന്നവരിൽ സന്ധിവാതം കൂടുന്നു ; പഠന റിപ്പോർട്ട്

0
കോഴിക്കോട് : ചിക്കുൻഗുനിയ ബാധയെത്തുടർന്ന് സന്ധിവാതരോഗം (റുമറ്റോയ്ഡ് ആർത്രൈറ്റിസ്) വർധിക്കുന്നതായി പഠനം....

ലോറിയിൽനിന്ന് ഇറക്കുന്നതിനിടെ മാർബിൾ ദേഹത്തുവീണു : തൊഴിലാളിക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

0
കോഴിക്കോട് : കൊയിലാണ്ടി വെങ്ങളം കാട്ടിലപ്പീടികയിൽ ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ മാർബിൾ...

വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി മന്ത്രി സിപി ജോൺ

0
കോഴിക്കോട്: വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി മന്ത്രി സിപി ജോൺ. വന്ദേമാതരം ദേശീയ ഗീതമാണമാണെന്നും...