14 കേരള ബറ്റാലിയന്‍ എന്‍സിസി വീരമൃത്യു വരിച്ച ജില്ലയിലെ സൈനികരുടെ കുടുംബങ്ങളെ ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സായുധ സേനയിലെ വ്യക്തികളേയും കുടുംബങ്ങളേയും ഓര്‍ക്കുക എന്നത് സമൂഹത്തിന്റെ പക്വതയെ വെളിവാക്കുന്നതാണെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ദേശത്തിനു വേണ്ടി വീരമൃത്യു വരിച്ച ജില്ലയിലെ സൈനികരുടെ കുടുംബാംഗങ്ങളെ ആദരിക്കുന്നതിന് ജില്ലാ ആസ്ഥാനത്തെ യുദ്ധസ്മാരകത്തില്‍ പത്തനംതിട്ട 14 കേരള ബറ്റാലിയന്‍ എന്‍സിസി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. യുദ്ധഭൂമിയില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്കുണ്ടായ നഷ്ടം നികത്താനാവാത്തതാണ്. യുദ്ധം വരുമ്പോഴും വിഷമഘട്ടത്തിലും മാത്രം ഓര്‍ക്കാനുള്ളവരല്ല സൈനികര്‍. അവരേക്കുറിച്ച് ഓര്‍ക്കുന്നത് മനസാക്ഷിയുടെ നന്മയായി കണക്കാക്കണമെന്നും കളക്ടര്‍ പറഞ്ഞു.

1971ലെ ഇന്ത്യ – പാകിസ്ഥാന്‍ യുദ്ധത്തിലും അതിനു ശേഷമുണ്ടായ നിരവധി പോരാട്ടങ്ങളിലും ദേശത്തിനു വേണ്ടി വീരമൃത്യു വരിച്ച ജില്ലയിലെ സൈനികരുടെ കുടുംബാംഗങ്ങളെ ജില്ലാ കളക്ടര്‍ ആദരിച്ചു. സൈനികരായി വീരമൃത്യു വരിച്ച പി.രാമചന്ദ്രന്‍ നായര്‍, എ.കെ രാജപ്പന്‍, പുതുപ്പറമ്പില്‍ മത്തായി ജോണ്‍, ആര്‍.കെ.ആര്‍ കുറുപ്പ്, എസ്.അരുണ്‍, വി.ജി ജയചന്ദ്രകുറുപ്പ്, ആര്‍.ഹരിപ്രസാദ്, കെ.കെ സദാശിവന്‍, ഡാനിയേല്‍ കോശി, എസ്.രാജേന്ദ്രന്‍, കെ.വി ജയകൃഷ്ണ, പി.പ്രദീപ് കുമാര്‍ എന്നിവരുടെ കുടുംബാംഗങ്ങളെയാണ് ആദരിച്ചത്. കോവിഡ് കാലഘട്ടത്തില്‍ കോവിഡ് ഡ്യൂട്ടിയില്‍ പ്രവര്‍ത്തിച്ച അണ്ടര്‍ ഓഫീസര്‍മാരായ എ.അജയ് ഘോഷ്, ആഷാഡ് എസ് ബിജു, എല്‍ഇപിഎഫ് ആര്‍.എന്‍ രേണുക എന്നിവരേയും ആദരിച്ചു. കോട്ടയം കേരള എന്‍സിസി പത്തനംതിട്ട കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ മനീഷ് ഗുപ്ത, സുബൈദാര്‍ മേജര്‍ തമ്പാന്‍, എന്‍സിസി കേഡറ്റ്‌സ്, തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...