ഫേസ്ബുക്ക് കമന്റിന്റെ പേരിൽ ആക്രമണം ; പ്രതികളെ സംരക്ഷിക്കുന്നു – പോലീസിനെതിരെ കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കി  കരിമണ്ണൂരിൽ ഫേസ്ബുക്ക് കമന്റിന്റെ  പേരിൽ മധ്യവയസ്കൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ പോലീസിനെതിരെ കോൺഗ്രസ്. പ്രതികളായ സിപിഎം പ്രവര്‍ത്തകരെ സംരക്ഷികയാണ് പോലീസെന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണം. ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഏരിയ സെക്രട്ടറിയുടെ പേര് പരാമര്‍ശിച്ചെന്ന് പറഞ്ഞാണ് കരിമണ്ണൂര്‍ സ്വദേശി ജോസഫ് വെച്ചൂരിനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഇരുമ്പ് വടികൊണ്ടടിച്ച് കയ്യും കാലും ഒടിച്ചു. സിപിഎം കരിമണ്ണൂര്‍ ഏരിയ സെക്രട്ടറി പി.പി.സുമേഷിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് ജോസഫിന്റെ മൊഴി.

സംഭവത്തിൽ മറ്റ് രണ്ട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തെങ്കിലും സുമേഷിനെ ഇതുവരെ പിടികൂടിയിട്ടില്ല. ഇത് പോലീസിന്റെ ഒത്തുകളിയെന്നാണ് കോൺഗ്രസിന്റെ ആരോപണം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരന്തരം ആക്രമിക്കപ്പെടുന്നെന്നും ഇത് സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണെന്നും ഡീൻ കുര്യാക്കോസ് ആരോപിച്ചു. പോലീസ് ഇതിന് കൂട്ടുനിൽക്കുകയാണെങ്കിൽ കടുത്ത പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്നും കോൺഗ്രസ മുന്നറിയിപ്പ് നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...