കോടിയേരി ബാലകൃഷ്‌ണനെ വീണ്ടും സി.പി.എം സംസ്‌ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വിവാദങ്ങളില്‍ ഉലയാതെ പാര്‍ട്ടിയെ കെട്ടുറപ്പോടെ മുന്നോട്ടുനയിച്ച കോടിയേരി ബാലകൃഷ്‌ണനെ വീണ്ടും സി.പി.എം സംസ്‌ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയില്‍ സമാപിച്ച സംസ്‌ഥാന സമ്മേളനത്തിലാണ് ​ കോടിയേരിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തതെന്ന്​ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. തുടര്‍ച്ചയായ മൂന്നാം തവണയാണ്‌ കോടിയേരി സംസ്‌ഥാന സെക്രട്ടറിയാകുന്നത്‌. നിലവില്‍ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും ദേശാഭിമാനി ചീഫ്‌ എഡിറ്ററുമാണ്‌​.

2006 മുതല്‍ 2011 വരെ സംസ്ഥാന ആഭ്യന്തര, വിനോദസഞ്ചാര മന്ത്രിയായിരുന്നു. തലശ്ശേരി മണ്ഡലത്തില്‍ നിന്നാണ്​ 2001 മുതല്‍ 2016 വരെ എം.എല്‍.എയായത്​. 2011-16ല്‍ പ്രതിപക്ഷ ഉപനേതാവായിരുന്നു. 2015 ഫെബ്രുവരി 23ന് ആലപ്പുഴയില്‍ നടന്ന ഇരുപത്തിയൊന്നാം സി.പി.എം സംസ്ഥാനസമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണനെ ആദ്യമായി സംസ്ഥാനസെക്രട്ടറിയായി തെരഞ്ഞെടുത്തത്. 2018 ഫെബ്രുവരി 26ന് തൃശൂരില്‍ നടന്ന ഇരുപത്തിരണ്ടാം സംസ്ഥാനസമ്മേളനത്തില്‍ വീണ്ടും തെരെഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...