സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിന് കാർ ഉപയോഗിക്കാൻ നൽകിയതിന് പിന്നാലെ കാറുമായി മുങ്ങി ; വിഴിഞ്ഞം സ്വദേശിക്ക് പുത്തൻ സ്വിഫ്റ്റ് നഷ്ടമായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിന് കാർ ഉപയോഗിക്കാൻ നൽകിയതിന് പിന്നാലെ കാറുമായി മുങ്ങി. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിയാണ് ഇത് സംബന്ധിച്ച് വിഴിഞ്ഞം പോലീസിൽ പരാതി നൽകിയത്. ഓട്ടോ ഡ്രൈവറായ യുവാവിന്‍റെ സ്വിഫ്റ്റ് കാറാണ് നഷ്ടപ്പെട്ടത്. ഇക്കഴിഞ്ഞ ജൂലൈ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സോഷ്യൽ മീഡിയയിലൂടെ പത്തനംതിട്ട സ്വദേശിയെന്ന് പറഞ്ഞാണ് യുവാവ് പരിചയപ്പെട്ടത്. തുടർന്ന് പരാതിക്കാരന്‍റെ ഫോണിലേക്ക് ജോയൽ എന്ന പേരിൽ വിളി വന്നു. ഒരു ദിവസത്തേക്ക് കാർ ഓട്ടത്തിന് നൽകണമെന്നും പിറ്റേദിവസം കാർ തിരികെ നൽകാമെന്നും പറഞ്ഞു. പ്രതി ഗൂഗിൽ പേ വഴി യുവാവിന് രണ്ട് ഘട്ടമായി 3500 രൂപ നൽകി. കാർ തിരികെ നൽകുമ്പോൾ, പണം മടക്കി നൽകിയാൽ മതിയെന്നായിരുന്നു വ്യവസ്ഥയെന്ന് 29കാരനായ യുവാവ് പരാതിയിൽ പറയുന്നു.

ഒരു ദിവസം കഴിഞ്ഞിട്ടും കാർ കിട്ടാത്തതിനെ തുടർന്ന് പ്രതിയെ പലതവണ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. താൻ കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതോടെ വ്യാഴാഴ്ച യുവാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദ്യശ്യങ്ങളടക്കം ശേഖരിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...