Thursday, July 3, 2025 4:55 pm

കുടുംബസഹായ ഫണ്ട് വിതരണവും യാത്രയയപ്പ് ചടങ്ങും നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാറുന്ന കാലത്ത് കുറ്റകൃത്യങ്ങളുടെ സ്വഭാവവും കുറ്റവാളികളുടെ രീതികളും മാറിയപ്പോൾ പുതിയ വെല്ലുവിളികൾ നേരിട്ടാണ് പോലീസ് സേന പ്രവർത്തിക്കുന്നതെന്നും കുറ്റവാളികളെ ഉടനടി തന്നെ പിടികൂടുന്നതിൽ വിജയിക്കുന്നുണ്ടെന്നും ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. സർവീസിലിരിക്കെ മരണമടഞ്ഞ പോലീസുദ്യോഗസ്ഥരുടെ കുടുംബസഹായഫണ്ട് വിതരണവും ഈമാസം വിരമിക്കുന്ന പോലീസുദ്യോഗസ്ഥരുടെ യാത്രയയപ്പു ചടങ്ങും  ജില്ലാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, പോലീസ് അസോസിയേഷൻ എന്നിവ സംയുക്തമായി ജില്ലാ പോലീസ് സഹകരണസംഘം ഓഡിറ്റോറിയത്തിൽ ഉച്ചകഴിഞ്ഞു 3 മണിക്ക് നടത്തിയ ചടങ്ങിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കുടുംബസഹായഫണ്ട് വിതരണവും  ഉപഹാരസമർപ്പണവും  മന്ത്രി നിർവഹിക്കുകയും ചെയ്തു. സർവീസിൽ ഇരിക്കെ മരണപ്പെടുന്ന സഹപ്രവർത്തകരുടെ കുടുംബങ്ങളെ ഒപ്പം ചേർത്തു നിർത്തുന്നതിലൂടെ അവരോടുള്ള കടമയും സ്നേഹവും നിലർത്തുന്നതിനുള്ള മനസ്സാണ് പോലീസ് സംഘടനകൾ കാണിക്കുന്നത്. പ്രളയങ്ങളിലും കോവിഡ് മഹാമാരി കാലത്തും പോലീസ് സ്തുത്യർഹ സേവനങ്ങളാണ് ചെയ്തതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. തിരുവല്ല പോലീസ് സ്റ്റേഷനിലെ എ എസ് ഐ സാബു ബി, പമ്പ പോലീസ് സ്റ്റേഷനിലെ എസ് സി പി ഓ ശിവകുമാർ എന്നിവരുടെ കുടുംബങ്ങൾക്കാണ്  പോലീസ് സംഘടനകൾ ശേഖരിച്ച സഹായധനം വിതരണം ചെയ്തത്.

ഈമാസം 28 ന് പോലീസ് സേവനത്തിൽ നിന്നും വിരമിക്കുന്ന സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ആർ സുധാകരൻ പിള്ള, വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിലെ എസ് ഐ പി എച്ച് അഷ്‌റഫ്‌ എന്നിവർക്കുള്ള യാത്രയയപ്പ് ചടങ്ങും നടന്നു. അനുസ്മരണവും പ്രസംസാപത്രങ്ങളുടെ വിതരണവും ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ IPS നിർവഹിച്ചു. പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ വി പ്രദീപ്‌ അധ്യക്ഷനായിരുന്നു. പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ ബി അജി സ്വാഗതം പറഞ്ഞു.

തിരുവല്ല ഡി വൈ എസ് പി ടി രാജപ്പൻ, പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ പ്രേംജി നായർ, ജില്ലാ പ്രസിഡന്റ്‌ ബി എസ് ശ്രീജിത്ത്‌, സംസ്ഥാന നിർവാഹക സമിതി അംഗം കെ ജി സദാശിവൻ, പോലീസ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗം റ്റി എൻ അനീഷ്, പോലീസ് സഹകരണസംഘം പ്രസിഡന്റ്‌ ഇ നിസാമുദീൻ, കെപിഎ ജില്ലാ സെക്രട്ടറി സക്കറിയ.ജി , ജോയിന്‍റ് സെക്രട്ടറി വിജയകാന്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.  ഡി വൈ എസ് പി ആർ സുധാകരൻ പിള്ള, എസ് ഐ പി എച്ച് അഷ്‌റഫ്‌ എന്നിവർ മറുപടി പ്രസംഗം നടത്തി. പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ  ജോയിന്റ് സെക്രട്ടറി എം കെ അശോകൻ  കൃതജ്ഞത പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തണ്ണിത്തോട് റോഡിൽ സ്വകാര്യ ബസിന് കുറുകെ പുലി ചാടി

0
കോന്നി : ത ണ്ണിത്തോട് റോഡിൽ പട്ടാപകൽ പുലി ഇറങ്ങി. മുണ്ടോന്മൂഴിയിൽ...

കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം ഇടിഞ്ഞ് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ വീഴ്ച...

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം ഇടിഞ്ഞ് വീണ് ഒരു സ്ത്രീ...

ഈ മാസം 22 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസ് ഉടമ സംയുക്ത...

0
തിരുവനന്തപുരം: ഈ മാസം 22 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സ്വകാര്യ...

കോട്ടയം മെഡിക്കൽ കോളജ് കെട്ടിട അപകടത്തിൽ മന്ത്രിമാർക്കെതിരെ ആരോപണവുമായി വി.ടി ബൽറാം

0
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജ് കെട്ടിട അപകടത്തിൽ മന്ത്രിമാർക്കെതിരെ ആരോപണവുമായി വി.ടി...