ബന്ധുവീട്ടില്‍ എത്തിയ തിരുവല്ല സ്വദേശിയുടെ കുടുംബത്തെ സാമൂഹ്യ വിരുദ്ധര്‍ ആക്രമിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

കുളത്തൂപ്പുഴ : ബന്ധുവീട്ടില്‍ എത്തിയ കുടുംബത്തെ സാമൂഹ്യ വിരുദ്ധര്‍ ആക്രമിച്ചതായി പരാതി. തിരുവല്ല സ്വദേശി ബിനോയ് ബേബിക്കും കുടുംബത്തിനും നേരെയാണ് കുളത്തുപ്പുഴയില്‍ വെച്ച്‌ ആക്രമണം ഉണ്ടായത്. ബിനോയ് ബേബിയും ഭാര്യയും കുഞ്ഞും അടങ്ങുന്ന കുടുംബം കുളത്തൂപ്പുഴ ഇഎസ് കോളനിയിലെ ബന്ധു വീട്ടില്‍ പാലുകാച്ചല്‍ ചടങ്ങിന് എത്തിയതായിരുന്നു. കുടുംബത്തെ വീട്ടിലാക്കിയതിന് ശേഷം സമീപത്തെ റോഡില്‍ പാര്‍ക്ക് ചെയ്ത കാറിനടുത്ത് നിന്ന് സുഹൃത്തായ ലാലുവുമായി സംസാരിക്കുകയായിരുന്നു.

സംസാരിച്ചു നില്‍ക്കവേ പ്രദേശവാസികളെന്ന് പറഞ്ഞ് മൂന്ന് പേര്‍ സ്ഥലത്ത് എത്തുകയും വാഹനം പാര്‍ക്ക് ചെയ്തതിനെ ചോദ്യംചെയ്യുകയും ചെയ്തു. തിരുവല്ലയില്‍ നിന്നും വന്നതാണെന്ന് പറഞ്ഞ ബിനോയിയോട് തിരുവല്ലക്കാരന് എന്താടാ ഇവിടെ കാര്യം എന്ന് ചോദിച്ചു മര്‍ദിച്ചു. യുവാക്കള്‍ തുടര്‍ന്ന് ഇവരുടെ വാഹനം അടിച്ചു തകര്‍ക്കുകയും ചെയ്തു. ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ അക്രമികള്‍ ഓടിരക്ഷപ്പെട്ടു. കുളത്തുപ്പുഴ പോലീസ് സ്ഥലത്തെത്തി വാഹനം സ്റ്റേഷനിലേക്ക് മാറ്റി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സേവന മികവ് അളക്കാൻ ഇടുക്കി ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ ക്യൂ.ആർ. കോഡ് സംവിധാനം...

0
തൊടുപുഴ : പോലീസ് സ്റ്റേഷനിൽ നിന്ന് ലഭിച്ച സേവനം എങ്ങനെയുണ്ടായിരുന്നു? പോലീസുകാരുടെ...

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്

0
തിരുവനന്തപുരം: ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന്...

ജന്തർ മന്തറിൽ സോനം വാങ്ചുക്കിന്റെ അനിശ്ചിതകാല നിരാഹാര സമരം തുടരുന്നു

0
ന്യൂഡൽഹി : ജന്തർ മന്തറിൽ സോനം വാങ്ചുക്കിന്റെ അനിശ്ചിതകാല നിരാഹാര...

സഹകരണ സംഘങ്ങളുടെ ചിട്ടികൾ സി.എ.ജി.യുടെ നിരീക്ഷണത്തിൽ ; കേരളത്തിൽ ഓഡിറ്റിന് തുടക്കം

0
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ നടത്തുന്ന ചിട്ടി സമാന നിക്ഷേപ...