രണ്ട് വയസുകാരനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; രക്ഷിതാവിനെ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഫോർട്ട് കൊച്ചി നെഹ്‌റു പാർക്കിങ് സമീപത്ത് നിന്നും രണ്ട് വയസുകാരനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രക്ഷിതാവിനെ കണ്ടെത്തി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ അമ്മയെയും കാമുകനെയും കണ്ടെത്തിയത്. കാമുകന്റെ നിർദേശ പ്രകാരമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് യുവതി പറഞ്ഞു. മൂവാറ്റുപുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു യുവതി.

നെഹ്രു പാർക്കിന് സമീപം മണിക്കൂറുകളോളം മാതാപിതാക്കളുടെ അസാന്നിധ്യത്തിൽ കഴിഞ്ഞ കുഞ്ഞിന്റെ വിവരം നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. കുട്ടിയെ കണ്ടെത്തുമ്പോൾ ഒരു പായ്‌ക്കറ്റ് ബിസ്‌ക്കറ്റ് മാത്രമാണ് കൈയിലുണ്ടായിരുന്നത്. കുഞ്ഞിനെ കളമശ്ശേരിയിലെ ബാല കേന്ദ്രത്തിലേയ്‌ക്ക് കൈമാറിയിരുന്നു. അസം സ്വദേശിയായ ആൺകുട്ടിയെയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭാഷ സഹായിയെ എത്തിച്ചാണ് കുട്ടിയുടെ ഭാഷ മനസിലാക്കിയത്. തുടർന്ന് കുഞ്ഞിന്റെ പേര് രാഹുൽ എന്നാണെന്നും അമ്മയുടെ പേര് പ്രിയങ്ക എന്നാണെന്നും പോലീസ് കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം...

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....