വിജയവാഡ : തെലങ്കാനയില്‍ ഒരു കുടുംബത്തിലെ നാല് പേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തെലങ്കാന സ്വദേശികളായ പുഷ്പല സുരേഷ് (57), ഭാര്യ പി.ശ്രീലത (49), മക്കളായ പി. അഖില്‍ (24), പി. ആഷിശ് (26) എന്നിവരെയാണ് ആത്മഹത്യാ ചെയ്ത നിലയില്‍ കണ്ടെത്തിയത്. രണ്ടുപേര്‍ വിഷം കുത്തിവെച്ചും രണ്ടുപേര്‍ നദിയില്‍ മുങ്ങിയുമാണ് മരിച്ചത്. ശ്രീലത, ആഷിശ് എന്നിവരുടെ മൃതദേഹങ്ങള്‍ ഹോട്ടല്‍ മുറിയില്‍ നിന്നും, സുരേഷ്, അഖില്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കൃഷ്ണനദിയില്‍ നിന്നുമാണ് കണ്ടെത്തിയത്. സാമ്പത്തിക പ്രയാസങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തെലങ്കാനയില്‍ ഒരു കുടുംബത്തിലെ നാല് പേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
RECENT NEWS
Advertisment




























